/
9 മിനിറ്റ് വായിച്ചു

​ഗ്യാൻവാപി പള്ളിയിൽ ശിവലിം​ഗമെന്ന് സർവേ; സ്ഥലം സീൽ ചെയ്യാൻ ഉത്തരവിട്ട് കോടതി

ഉത്തർപ്രദേശിലെ ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗം കണ്ടെന്ന് പറയുന്ന സ്ഥലം സീല്‍ ചെയ്യാന്‍ ഉത്തരവിട്ട് കോടതി. വാരണാസിയിലെ സിവില്‍ കോടതിയുടേതാണ് ഉത്തരവ്. സ്ഥലത്തേക്ക് ആളുകളെ പ്രവേശിപ്പിക്കരുതെന്നും കോടതി നിര്‍ദ്ദേശമുണ്ട്. സ്ഥലത്ത് സംരക്ഷണം നല്‍കാന്‍ ജില്ലാ മജിസ്‌ട്രേറ്റിനും പൊലീസ് കമ്മീഷണര്‍ക്കും സിആര്‍പിഎഫ് കമാന്‍ഡര്‍ക്കും കോടതി ഉത്തരവിട്ടിട്ടുണ്ട്.പള്ളിക്കുള്ളില്‍ ഹിന്ദു വിഗ്രഹങ്ങളുണ്ടെന്ന പരാതിയെത്തുടര്‍ന്ന് കോടതി ഉത്തരവിട്ട മൂന്ന് ദിവസത്തെ വീഡിയോ സര്‍വെ ഇന്ന് ഉച്ചയോടാണ് അവസാനിച്ചത്. കോടതി നിര്‍ദ്ദേശ പ്രകാരം കോടതി കമ്മീഷണർ, ഇരുപക്ഷത്തെയും അഭിഭാഷകര്‍, ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘമാണ് സര്‍വേ നടത്തിയത്. പള്ളിയുടെ കിണറില്‍ ശിവലിംഗമുണ്ടെന്നാണ് സര്‍വേയില്‍ കണ്ടെത്തിയത്.പള്ളിയുടെ പടിഞ്ഞാറെ ചുമരിനോട് ചേര്‍ന്നുള്ള വിഗ്രഹങ്ങളെ ആരാധിക്കാന്‍ അനുമതി തേടി ഒരു കൂട്ടം സ്ത്രീകള്‍ നല്‍കിയ പരാതിയാണ് ഇപ്പോഴത്തെ നടപടിക്കാധാരം. മസ്ജിദിനകത്തും വിഗ്രഹങ്ങളുണ്ടെന്ന് ഇവര്‍ പരാതിയില്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വീഡിയോ സര്‍വേക്ക് കമ്മീഷണറെ വെച്ചത്. നേരത്തെ സര്‍വേ നിര്‍ത്തിവെച്ചിരുന്നെങ്കിലും ഇത് പുനരാരംഭിക്കാന്‍ മെയ് 12 ന് കോടതി ഉത്തരവിടുകയായിരുന്നു. ഇതിനു പുറമെ സർവേ നടത്താൻ രണ്ട് അഭിഭാഷകരെ കൂടി കോടതി നിയോ​ഗിക്കുകയും ചെയ്തു. കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്ന് നിൽക്കുന്നതാണ് ​ഗ്യാൻവാപി മസ്ജിദ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!