/
3 മിനിറ്റ് വായിച്ചു

മയ്യിലിൽ കടകൾ കുത്തിത്തുറന്ന് മോഷണം

മയ്യിൽ | കടകൾ കുത്തി തുറന്ന് മോഷണം. മയ്യിൽ പൊയ്യൂർ റോഡിൽ പ്രവർത്തിക്കുന്ന ആതിര സ്റ്റോർ, പാടിക്കുന്ന് സ്റ്റീൽ കമ്പനിക്ക് സമീപത്തെ അനാദി കട, അരിമ്പ്ര ബേങ്കിന് സമീപത്തെ അനാദി കട എന്നിവിടങ്ങളിൽ ആണ് മോഷണം നടന്നത്.
ഇന്നലെ രാത്രിയാണ് സംഭവം. പൊയ്യൂർ റോഡിൽ നാരായണന്റെ ഉടമസ്ഥതയിലുള്ള ആതിര സ്റ്റോറിൽ നിന്ന് ഏഴായിരം രൂപയും, ഓണം ബംബർ ലോട്ടറി ടിക്കറ്റുകളും മോഷണം പോയി.
മറ്റ് രണ്ട് കടകളിലും പണം ഉണ്ടായിരുന്നില്ല. അവിടെ നിന്നും സ്റ്റേഷനറി സാധനങ്ങളും സിഗരറ്റും കവർന്നു. വിവരമറിഞ്ഞ് മയ്യിൽ എസ്.ഐ കെ പ്രശോഭും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version