2023 ജനുവരി 1 മുതല്‍ 3 വരെയുള്ള തിയ്യതികളിലായി കണ്ണൂരില്‍ നടക്കുന്ന ഇന്ത്യന്‍ ലൈബ്രറി കോണ്‍ഗ്രസിന്റെ ഭാഗമായി ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു.പൊതുഇടങ്ങള്‍, സമൂഹം, വായന തുടങ്ങിയ ഉള്ളടക്കത്തോട് കൂടിയുള്ളവയാണ് പ്രതീക്ഷിക്കുന്നത്.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള ഷോര്‍ട്ട് ഫിലിമുകള്‍ സ്വീകാര്യമാണ്.സൃഷ്ടികള്‍ peoplesmissionfsd@gmail.com എന്ന ഇമെയിലിലേക്ക് 2022 ഒക്ടോബര്‍ 20നുള്ളില്‍ അയക്കേണ്ടതാണ്. എ ഗ്രേഡ് കിട്ടുന്നവയ്ക്ക് 20,001 രൂപയും 10,000 രൂപയുടെ പുസ്തകങ്ങളും പ്രശസ്തിപത്രവും മൊമന്റോയും നല്‍കുന്നതാണ്.
വിശദ വിവരങ്ങള്‍ www.peoplesmission.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.സംശയനിവാരണത്തിന് 9496784693 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.