തിരുവനന്തപുരം: കണ്ണൂർ യൂണിവേഴ്സിറ്റി വിവാദത്തിൽ ഗവര്‍ണർ സ്വീകരിച്ച സമീപനം ഭരണഘടനാ വിരുദ്ധമെന്ന് സിപിഎം നേതാവ് എകെ ബാലൻ. രാഷ്ട്രീയ നിയമനമെന്ന പ്രചാരണം നിർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. മെറിറ്റിലുള്ളവർ നേതാക്കളുടെ മക്കളായാൽ ജോലി നൽകാൻ പാടില്ലെയെന്നും എ കെ ബാലൻ ചോദിച്ചുകണ്ണൂര് സർവകലാശാലയിൽ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ല. ഗവർണറുടെ സമീപനം യൂണിവേഴ്സിറ്റി ആക്റ്റിന് വിരുദ്ധമാണ്. സാമൂഹ്യ നീതിക്ക് നിരക്കുന്നതല്ല. നടപടി സ്റ്റേ ചെയ്ത ശേഷമാണ് നോട്ടീസ് അയച്ചത്. ഇത് സ്വാഭാവിക നീതിക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.