//
6 മിനിറ്റ് വായിച്ചു

മാടായിപ്പാറയിൽ സ്ഥാപിച്ച സിൽവർ ലൈൻ സർവേക്കല്ല് പിഴുതെറിഞ്ഞ നിലയിൽ

പഴയങ്ങാടി: സിൽവർ ലൈനിനായി പഴയങ്ങാടി മാടായിപ്പാറയിൽ സ്ഥാപിച്ച സർവേക്കല്ല് പിഴുതെറിഞ്ഞ നിലയിൽ. പാറക്കുളത്തിനരികിൽ കുഴിച്ചിട്ട എൽ 1993 നമ്പർ സർവേക്കല്ലാണു സ്ഥാപിച്ച സ്ഥലത്തു നിന്നു പിഴുതെടുത്തു കുറച്ചകലെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ടാണു സംഭവം ശ്രദ്ധയിൽപെട്ടത്.പ്രദേശത്തു സ്ഥാപിച്ച മറ്റു കല്ലുകൾ സുരക്ഷിതമാണ്. സിൽവർ ലൈൻ സർവേക്കെതിരെ പ്രതിഷേധം നിലനിൽക്കുന്ന സ്ഥലമാണിത്. സർവേക്ക് എത്തിയ ഉദ്യോഗസ്ഥരെ ഇവിടെ തടഞ്ഞിരുന്നു. പൊലീസ് സഹായത്തോടെയാണു സർവേ പൂർത്തീകരിച്ചത്. സർവേ നടത്താൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു മാടായിപ്പാറ സംരക്ഷണ സമിതിയും സിൽവർ ലൈൻ വിരുദ്ധ സമിതിയും.മാടായിപ്പാറയിൽ തുരങ്കം നിർമിച്ചു പാത പണിയുമെന്നായിരുന്നു പ്രഖ്യാപനം. കല്ല് പിഴുതു കളഞ്ഞത് ആരെന്നു വ്യക്തമല്ല.വിവരമറിഞ്ഞു പൊലീസ് അന്വേഷണം തുടങ്ങി. കല്ല് പിഴുതതുമായി തങ്ങൾക്കു ബന്ധമില്ലെന്നാണു മാടായിപ്പാറ സംരക്ഷണ സമിതിയും സിൽവർ ലൈൻ വിരുദ്ധ സമിതിയും പറയുന്നത്.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!