//
5 മിനിറ്റ് വായിച്ചു

സിൽവർ ലൈൻ; പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ സംഘർഷം

പഴയങ്ങാടിയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ സംഘർഷം. സമരക്കാർക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.മാടായിപ്പാറയിൽ കഴിഞ്ഞദിവസം സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച സർവ്വേ കല്ല് പിഴുത് മാറ്റിയിരുന്നു. പ്രസ്തുത ദൃശ്യങ്ങൾ ചെറുകുന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പുത്തൻപുരയ്ക്കൽ രാഹുൽ ഫേസ്ബുക്കിൽ പങ്കുവെക്കുകയും ഇതേതുടർന്ന് സംഭവത്തിൽ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് കൊണ്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പഴയങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചുമായി എത്തിയ പ്രവർത്തകർ ആദ്യഘട്ടത്തിൽ തന്നെ പോലീസ് സ്ഥാപിച്ച സുരക്ഷാ ബാരിക്കേഡ് തകർക്കുന്നതിനുള്ള ശ്രമം നടത്തുകയുണ്ടായി. ഇതേതുടർന്ന് രണ്ടുവട്ടം പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version