മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ടി. ശിവദാസമേനോന്റെ സംസ്കാരം സമ്പൂർണ ഔദ്യോഗിക ബഹുമതികളോടെ നടത്തി . രാവിലെ 10.30ഓടെ പേരക്കുട്ടി നീത ചിതക്ക് തീകൊളുത്തി. മഞ്ചേരിയിൽ മകളുടെ വീട്ടുവളപ്പിലാണ് സംസ്കാരം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര്‍ എം ബി രാജേഷ് എന്നിവർ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.വാർധ്യക സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു അന്ത്യം.മൃതദേഹം 3 മണിക്ക് മഞ്ചേരിയിലെ മകളുടെ വീട്ടിലെത്തിച്ചു. അന്തിമോപചാരമര്‍പ്പിക്കാന്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മേഖലകളില്‍ നിന്ന് നിരവധിപേരാണ് എത്തിയത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്, സി പി ഐ എം നേതാക്കളായ എളമരം കരീം എംപി, പാലോളി മുഹമ്മദ് കുട്ടി, പി കെ ശ്രീമതി ടീച്ചര്‍, മുസ്ലീം ലീഗ് നേതാവ് പി വി അബ്ദുല്‍വഹാബ് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.