//
18 മിനിറ്റ് വായിച്ചു

‘ശിവശങ്കര്‍ പുസ്തകം എഴുതിയത് അനുമതിയില്ലാതെ’; സഭയില്‍ രേഖാമൂലം മറുപടി നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്‍ പ്രിന്‍സിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍  ആത്മകഥ എഴുതിയത് മുന്‍കൂര്‍ അനുമതിയില്ലാതെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ശിവശങ്കര്‍ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. നജീബ് കാന്തപുരം എംഎല്‍എയുടെ ചോദ്യത്തിന് അനുമതി തേടിയിട്ടില്ലെന്ന ഒറ്റവരി ഉത്തരമാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. സ്വപ്ന സുരേഷിന്‍റെ ഭര്‍ത്താവിന് കെ ഫോണ്‍ പദ്ധതിയില്‍ ജോലി നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം ഉത്തരം നല്‍കി. എംഎല്‍എ എം വിന്‍സെന്‍റിന്‍റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രി മറുപടി നല്‍കിയത്. ശിവശങ്കര്‍ പുസ്തകം എഴുതാന്‍ അനുമതി വാങ്ങിയിരുന്നോ എന്ന് മുന്‍പ് വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നില്ല. എന്നാൽ ശിവശങ്കർ പുസ്തകം എഴുതിയതിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്തിരുന്നു. താൻ കടന്നുപോയ അനുഭവങ്ങളെക്കുറിച്ചാണ് ശിവശങ്കർ എഴുതിയതെന്നും ദേശീയ അന്വേഷണ ഏജൻസികൾക്കും മാധ്യമങ്ങൾക്കുമെതിരെ പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങളിൽ വസ്തുതയുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. പുസ്തകത്തിലെ വെളിപ്പെടുത്തലുകളിൽ പൊള്ളലേറ്റവർക്ക് അദ്ദേഹത്തോട് പകയുണ്ടായേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

add

‘ശിവശങ്കറിന്‍റെ പുസ്തകവുമായി വന്ന വാർത്തകളിൽ ഞാനേറ്റവും ശ്രദ്ധിച്ചത് മുതിർന്ന മാധ്യമപ്രവർത്തകൻ ശശി കുമാറിന്‍റെ വാക്കുകളാണ്. ആ പുസ്തകത്തിൽ ചില കാര്യങ്ങളെക്കുറിച്ചുള്ള ശക്തമായ അഭിപ്രായം ശിവശങ്കർ രേഖപ്പെടുത്തിയിട്ടുണ്ട്. അതിലൊന്ന് മാധ്യമങ്ങളുടെ നിലയെക്കുറിച്ചാണ്. മറ്റൊന്ന് അന്വേഷണ ഏജൻസികൾ സ്വീകരിച്ച നിലപാടിനെക്കുറിച്ച്.സ്വാഭാവികമായും ആ വിമർശനത്തിന് ഇരയായവർക്കുള്ള ഒരു തരം പ്രത്യേക പക ഉയർന്നു വരും എന്ന് നാം കാണണം. അത് അതേ രീതിയിൽ വന്നു എന്നാണ് ശശികുമാർ അഭിപ്രായപ്പെട്ടത്. അതു തന്നെയാണ് എൻ്റേയും തോന്നൽ. ഇതിനകത്തുള്ള ഏജൻസിയും നിങ്ങൾ മാധ്യമങ്ങളും ചേർന്നുള്ള ചില കാര്യങ്ങൾ ഇതിന്‍റെ ഭാഗമായിവരുന്നുണ്ടോയെന്ന് ഭാവിയിൽ മാത്രമേ തീരുമാനിക്കാനാവു. അതു വരട്ടേ.പുസ്തകത്തിൽ നിങ്ങൾക്ക് പൊള്ളലേൽക്കുന്ന പല കാര്യങ്ങളുമുണ്ട്. അതു നിങ്ങളെ എങ്ങനെ ബാധിച്ചുവെന്ന് ഇപ്പോൾ നിങ്ങളുടെ പ്രതികരണത്തിൽ നിന്നും വ്യക്തമാണ്.ശിവശങ്കറിൻ്റെ പുസ്തകത്തെക്കുറിച്ച് നിങ്ങൾ എന്തിനാണ് ഇത്ര വേവലാതി.. പുസ്തകം എഴുതാൻ ശിവശങ്കർ അനുമതി വാങ്ങിയോ എന്ന കാര്യം സർക്കാർ പരിശോധിക്കും. ഈ പുസ്തകത്തിന് ആധാരമായ കേസ് വന്നപ്പോൾ സർക്കാർ സ്വീകരിച്ച ഒരു നിലപാടില്ലേ. അന്ന് വിവാദം വന്നപ്പോൾ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചതാണ്’. അതേക്കുറിച്ചുള്ള തർക്കങ്ങൾ ഇപ്പോൾ സുപ്രീംകോടതിയിൽ എത്തിയിട്ടുണ്ടെന്നുമായിരുന്നു അന്ന് മുഖ്യമന്ത്രി പറഞ്ഞത്.അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പേരിലാണ് ശിവശങ്കര്‍ ആത്മകഥ പ്രസിദ്ധീകരിച്ചത്. ജയിൽ മോചിതനായി ഒരു വർഷം പിന്നിടുമ്പോളാണ് ശിവശങ്കര്‍ ജയില്‍ അനുഭവങ്ങളും അന്വേഷണ ഏജൻസികളുടെ സമീപനവും ഒക്കെ തുറന്നെഴുതി  പുസ്തകം ഇറക്കിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version