3 മിനിറ്റ് വായിച്ചു

മരം കടപുഴകി വീണ് ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

കാസർകോട് | സ്കൂൾ കോമ്പൗണ്ടിൽ മരം വീണ് വിദ്യാർത്ഥിനി മരിച്ചു. കാസർകോട് അംഗടിമുഗർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി ആയിഷത്ത് മിൻഹ (11) ആണ് മരിച്ചത്. യൂസഫ് – ഫാത്തിമത്ത് സൈനബ ദമ്പതികളുടെ മകളാണ്. അപകടത്തിൽ മിൻഹയുടെ കൂടെ ഉണ്ടായിരുന്ന രിഫാനക്കും പരിക്കേറ്റു.

വൈകുന്നേരം സ്കൂൾ വിട്ട സമയത്താണ് അപകടം ഉണ്ടായത്. കുട്ടികൾ സ്കൂൾ വിട്ട് പടവുകൾ ഇറങ്ങി വരുമ്പോൾ കോമ്പൗണ്ടിലുള്ള മരം പെട്ടെന്ന് കടപുഴകി വീഴുക ആയിരുന്നു. ആയിഷത്ത് മിൻഹയും രിഫാനയും കുട ചൂടി വരുന്നതിന് ഇടയിലാണ് സംഭവം. രിഫാനയുടെ പരിക്ക് ​ഗുരുതരം അല്ലെന്നാണ് ലഭിക്കുന്ന വിവരം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!