ബംഗ്ലാദേശിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിനിടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ പെരുമാറ്റത്തിന് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ പിഴ ചുമത്തി. മാച്ച് ഫീയുടെ 75 ശതമാനം കുറക്കുകയും താരത്തിന്റെ റെക്കോർഡിലേക്ക് 3 ഡീമെറിറ്റ് പോയിന്റുകൾ ചേർത്തുവെന്നും ക്രിക്ക് ടുഡേ സൈറ്റ് റിപ്പോർട്ട് ചെയ്‌തു. താരത്തിനെതിരെ കൂടുതൽ നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്.
ഓൺഫീൽഡ് അമ്പയർ ഔട്ട് വിളിച്ച് പുറത്താക്കിയതിന് ശേഷം ബാറ്റുകൊണ്ട് സ്റ്റമ്പിൽ അടിച്ചു. മത്സരത്തിന് ശേഷമുള്ള അവതരണ ചടങ്ങിനിടെ അമ്പയറിംഗിനെതിരെയും ഹർമൻ സംസാരിച്ചു. മത്സരത്തിന് ശേഷം ബംഗ്ലാദേശ് ക്യാപ്റ്റൻ നിഗർ സുൽത്താനയോടും കൗർ മോശമായി പെരുമാറി. 226 റൺസ് വിജയലക്ഷ്യം പിന്തുടരാൻ വിമൻ ഇൻ ബ്ലൂ പരാജയപ്പെട്ടതോടെ കളി ടൈയിൽ അവസാനിച്ചു.