സ്‌പൈനൽ മസ്ക്കുലാർ അട്രോഫി എന്ന ജനിതകരോഗത്തിന് മരുന്ന് വാങ്ങാൻ സഹായം തേടിയ കണ്ണൂർ മാട്ടൂലിലെ കുരുന്ന് മുഹമ്മദിന്റെ സഹോദരി അഫ്ര വിടവാങ്ങി.ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം .അനിയൻ മുഹമ്മദിന് വേണ്ടി സഹായത്തിനായി അഭ്യർത്ഥിക്കുന്ന വീഡിയോ ഏറെ ശ്രെദ്ധ നേടിയിരുന്നു .
പതിനായിരത്തിലൊരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ രോഗമാണ് സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി. രോഗം ബാധിച്ച് നടക്കാനാവാത്ത സ്ഥിതിയിലായിരുന്നു കുഞ്ഞു മുഹമ്മദ് .അഫ്രക്ക് നേരത്തെ എസ് എം എ രോഗം സ്ഥിരീകരിച്ചിരുന്നു.ചികിത്സക്കായി 18 കോടി രൂപ വേണമെന്ന വാര്‍ത്തയോട് കേരളം ഒറ്റക്കെട്ടായി കൈകോര്‍ത്തു. പ്രമുഖരെല്ലാം മുഹമ്മദിന്റെ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.
ഫെയ്‌സ്ബുക്കിലൂടേയും വാട്‌സാപ്പിലൂടേയും കുഞ്ഞുമുഹമ്മദിന്റെ ജീവന്‍ നിലനിര്‍ത്താന്‍ കേരളത്തിന്റെ സഹായം വേണമെന്ന വാര്‍ത്ത പ്രചരിച്ചതോടെ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 18 കോടി രൂപ ഒഴുകിയെത്തി. ആദ്യ ദിവസം പിന്നിടുമ്പോള്‍ തന്നെ 14 കോടിയോളം രൂപ സമാഹരിക്കാന്‍ കഴിഞ്ഞിരുന്നു. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ റഫീഖിന്റെയും മറിയുമ്മയുടെയും മക്കളാണ് മുഹമ്മദും അഫ്രയും.