മലപ്പുറം: മാര്‍ച്ചോടെ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ ലഭ്യമാക്കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്.അനില്‍. ഇതിന്റെ വിതരണം പുരോഗമിക്കുകയാണ്. പൊതുവിതരണ രംഗത്ത് ഒരു വര്‍ഷത്തിനുള്ളില്‍ സമഗ്ര മാറ്റമുണ്ടാക്കുമെന്നും താല്‍ക്കാലികമായി റദ്ദാക്കിയ റേഷന്‍കടകള്‍ സംബന്ധിച്ച ഫയലുകള്‍ തീര്‍പ്പാക്കാന്‍ മലപ്പുറം കലക്ടറേറ്റില്‍ നടത്തിയ അദാലത്തിന് ശേഷം അദ്ദേഹം പറഞ്ഞു.സിവില്‍ സപ്ലൈസ് ഓഫിസുകള്‍ ഫെബ്രുവരിയോടെ ഇ ഓഫിസ് സംവിധാനത്തിലേക്ക് മാറ്റും.പുതിയ സ്റ്റോക്ക് വരുന്നതോടെ 50 ശതമാനം വീതം പച്ചരിയും പുഴുക്കലരിയും റേഷന്‍ കടകളില്‍ ലഭ്യമാക്കും. മുന്‍ഗണന വിഭാഗത്തിലുള്ള റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താന്‍ റേഷന്‍വ്യാപാരികളും ഉദ്യോഗസ്ഥരും ഒരുമിച്ച് പ്രവര്‍ത്തിക്കണം.