/
3 മിനിറ്റ് വായിച്ചു

എയർ ഇന്ത്യ എക്സ്പ്രസിൽ പുക.. ✈️ അര മണിക്കൂർ പറന്ന വിമാനം തിരിച്ചിറക്കി

കൊച്ചി | നെടുമ്പാശേരിയിൽ നിന്ന് ഷാർജയിലേക്ക് പറന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി.

വിമാനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. രാത്രി 10.30ന് പുറപ്പെട്ട വിമാനം 11.30 ഓടെയാണ് തിരിച്ചിറക്കിയത്. വിമാനത്തിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരനാണ് പുക കണ്ടതായി ജീവനക്കാരെ അറിയിച്ചത്.

അര മണിക്കൂറോളം പറന്ന ശേഷം ആയിരുന്നു പുക കണ്ടെത്തിയത്. ഈ വിമാനത്തിൽ ഉണ്ടായിരുന്ന 170-ഓളം യാത്രക്കാരെ ദുബൈയിൽ നിന്നും വന്ന മറ്റൊരു വിമാനത്തിൽ കയറ്റി യാത്രയാക്കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!