5 മിനിറ്റ് വായിച്ചു

സാമൂഹ്യ സുരക്ഷ പെൻഷനുകൾ നിലനിർത്തണം

സംസ്ഥാനത്തെ വിവിധ സാമൂഹ്യ സുരക്ഷ പെൻഷനുകൾ വെട്ടി കുറയ്ക്കുവാനുള്ള സർക്കാർ നടപടി പിൻവലിക്കണമെന്ന് സംസ്ഥാന കൈതൊഴിലാളി വിദഗ്ധ തൊഴിലാളി പൊന്നാനി മുനിസിപ്പൽ കൺവെൻഷൻ ആവശ്യപ്പെട്ടു. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 75 ലക്ഷം പെൻഷനുകൾ എൽ.ഡി.എഫ് സർക്കാർ 55 ലക്ഷം ആക്കി കുറച്ചു. ഫെബ്രുവരി മാസത്തിനുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് നൽകാത്തവർക്ക് പെൻഷനുകൾ ലഭിക്കില്ലെന്ന് സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് പൊന്നാനി മുനിസിപ്പൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡന്റ് പി. മുരളീധരൻ ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് പുന്നക്കൽ സുരേഷ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എൻ.എ. ജോസഫ്, എ. പവിത്രകുമാർ, എം. അബ്ദുല്ലത്തീഫ്, എൻ.പി. നബീൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ കടവനാട്, അഫ്സത്ത് നെയ്തല്ലൂർ, കെ.വി. സുന്ദരൻ, കെ. രവീന്ദ്രൻ, പി. പുഷ്പവല്ലി എന്നിവർ സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version