4 മിനിറ്റ് വായിച്ചു

വയനാടിനെ പുനർ നിർമ്മിക്കാൻ സമൂഹം ഒന്നായി രംഗത്തിറങ്ങണം; എൻ. ഹരിദാസ്

കണ്ണൂർ : രാജ്യത്തെയാകെ നടുക്കിയ വയനാട്ടിലെ ജനങ്ങൾക്ക് സാന്ത്വനം പകരാൻ കക്ഷി – രാഷ്ടീയ – ജാതി – മത ഭേദമന്യേ മുഴുവൻ ജനങ്ങളും ഒന്നിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്. ഒരു പക്ഷെ ഗുജറാത്തിലുണ്ടായ മോർബി ദുരന്തത്തിന് സമാനമായ ദുരന്തമാണ് വയനാട്ടിലുണ്ടായിട്ടുള്ളത്. ദുരന്തത്തിൽ നൂറ് കണക്കിന് മനുഷ്യ ജീവനുകളാണ് പൊലിഞ്ഞു പോയത്.

കേന്ദ്ര-സംസ്ഥാന സർക്കാറുകളും വിവിധ സംഘടനകളുമൊക്കെ ദുരന്ത ബാധിതരെ സഹായിക്കാൻ ഒറ്റക്കെട്ടായി രംഗത്തുണ്ടെങ്കിലും സമൂഹമൊന്നാകെ ഉണർന്നാൽ മാത്രമെ വയനാടിനെ ഈ ദുരന്തത്തിൽ നിന്നും കരകയറ്റാനാവുകയുള്ളുവെന്നും ബി.ജെ.പി. പ്രവർത്തകർ ഒന്നടങ്കം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുന്നിലുണ്ടാകുമെന്നും എൻ ഹരിദാസ് പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version