സോളാർ പീഡന കേസിൽ സിബിഐ സംഘം കെ ബി ഗണേഷ്കുമാർ എംഎൽഎയുടെ മൊഴി രേഖപ്പെടുത്തി. മൂന്ന് ദിവസം മുൻപായിരുന്നു മൊഴിയെടുപ്പ്. പരാതിക്കാരിയുമായുള്ള ബന്ധം, ഉമ്മൻ ചാണ്ടിക്ക് എതിരായ വെളിപ്പെടുത്തൽ എന്നിവയെ കുറിച്ചാണ് ഗണേഷിൽ നിന്ന് വിവരങ്ങൾ തേടിയത്. ഗണേഷിന്റെ പിഎ പ്രദീപ് കോട്ടാത്തലയ്ക്ക് മൊഴിയെടുപ്പിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. ഒരാഴ്ചയ്ക്കകം ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.കഴിഞ്ഞ ദിവസം കേസിലെ പ്രതികളിൽ ഒരാളായ ഹൈബി ഈഡൻ എംപിയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കൊച്ചിയില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. 2013ല്‍ എംഎല്‍എ ഹോസ്റ്റലിലെ നിള ബ്ലോക്കില്‍ മുപ്പത്തിനാലാം നമ്പര്‍ മുറിയില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം.കഴിഞ്ഞ മാസം ആദ്യം അന്വേഷണ സംഘം പരാതിക്കാരിയുമായി ഈ മുറിയില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈബി ഈഡനെ ചോദ്യം ചെയ്തിരിക്കുന്നത്.പീഡന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ള കുട്ടിക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.