//
7 മിനിറ്റ് വായിച്ചു

തൃശൂരില്‍ മാതാപിതാക്കളെ വെട്ടികൊലപ്പെടുത്തിയ കേസ്: മകന്‍ പൊലീസില്‍ കീഴടങ്ങി

വെള്ളിക്കുളങ്ങര ഇഞ്ചക്കുണ്ട് മാതാപിതാക്കളെ വെട്ടിക്കൊന്ന കേസില്‍ മകന്‍ അനീഷ് കീഴടങ്ങി. പുലര്‍ച്ചെ 2 മണിക്ക് കമ്മീഷണര്‍ ഓഫീസില്‍ കീഴടങ്ങിയ അനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ അനീഷിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഞായറാഴ്ച രാവിലെയാണ് വീട്ടിനുപുറത്ത് വെച്ച് അനീഷ് പിതാവ് കുട്ടനെയും മാതാവ് ചന്ദ്രികയെയും വെട്ടിക്കൊലപ്പെടുത്തിയത്. സംഭവം കണ്ട് ഓടിക്കൂടിയവരെ ഭീഷണിപ്പെടുത്തി പോലീസിനെയും വിവരമറിയിച്ചാണ് അനീഷ് ബൈക്കില്‍ രക്ഷപ്പെട്ടത്. വീടിന് മുന്‍പില്‍ മാവിന്‍ തൈ നടുന്നതിനെ ചൊല്ലി അമ്മ ചന്ദ്രികയുമായി അനീഷ് തര്‍ക്കത്തിലാവുകയും ചന്ദ്രികയുടെ പക്കലുണ്ടായിരുന്ന മണ്‍ വെട്ടി വാങ്ങി തലയ്ക്കടിക്കുകയുമായിരുന്നു. ഇതുകണ്ട് തടയാന്‍ എത്തിയതാണ് അച്ഛന്‍. ഇതിനിടെ പ്രതി വീടിനകത്തു നിന്നും വെട്ടുകത്തിയെടുത്തുകൊണ്ട് വന്ന് അച്ഛനെ വെട്ടുകയായിരുന്നു.തുടര്‍ന്ന് അമ്മയേയും വെട്ടി. കഴുത്തിനു വെട്ടേറ്റ കുട്ടനും ചന്ദ്രികയും സംഭവസ്ഥലത്തുതന്നെ മരിച്ചു. പോലീസ് എത്തും മുന്‍പെ അനീഷ് ബൈക്കില്‍ രക്ഷപ്പെട്ടു .അനീഷും മാതാപിതാക്കളും തമ്മില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നു.ഇതാണ് കൊലാപാതകത്തിലേക്ക് നയിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!