6 മിനിറ്റ് വായിച്ചു

സൗഹൃദം റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷവും കുടുംബസംഗവും നടത്തി

പള്ളിക്കുന്ന്: സൗഹൃദം റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷവും കുടുംബസംഗമവും എം.എൽ.എ. കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വനിതാ കമ്മീഷൻ അംഗം പി കുഞ്ഞായിഷ മുഖ്യാതിഥിയായിരുന്നു. ആതുരസേവന രംഗത്ത് 54 വർഷം പൂർത്തിയാക്കിയ എകെജി ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ കെ പി ബാലകൃഷ്ണ പൊതുവളിനെ ആദരിച്ചു.എക്സൈസ് പ്രിവന്റീവ് ഓഫീസർ രാജീവൻ പി. വി. ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു.സൗഹൃദം റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡണ്ട് പ്രൊഫ.മോഹൻദാസ് അധ്യക്ഷനായിരുന്നു. കണ്ണൂർ കോർപ്പറേഷൻ കൊക്കെമ്പാറ കൗൺസിലർ വി.കുഞ്ഞമ്പു, മുൻ കൗൺസിലർ രതി. കെ, നന്മ റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് പ്രമോദ്,പള്ളി കുളം റസിഡൻസ് അസോസിയേഷൻ സെക്രട്ടറി സുനിൽകുമാർ, സൗഹൃദം റസിഡൻസ് അസോസിയേഷൻ രക്ഷാധികാരി എ.എം ജയറാം എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.സെക്രട്ടറി എ. ഷൈജു. സ്വാഗതവും, കെ രതീഷ് നന്ദിയും രേഖപ്പെടുത്തി. 80 വയസ്സു കഴിഞ്ഞ മുതിർന്നവരെ ആദരിച്ചു. തുടർന്ന് വിവിധ കലാകായിക പരിപാടികൾ നടന്നു.എകെജി ഹോസ്പിറ്റൽ ടീം അവതരിപ്പിച്ച ആഭിചാരം നാടകം അരങ്ങേറി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version