/
4 മിനിറ്റ് വായിച്ചു

പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലനവുമായി എസ്.പി.സി

പാപ്പിനിശ്ശേരി : ഇ.എം.എസ് സ്മാരക ഗവ.ഹയർ സെകണ്ടറി സ്കൂൾ , പാപ്പിനിശ്ശേരി എസ്.പി സി കേഡറ്റുകളുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്കുള്ള സൈക്കിൾ പരിശീലന പരിപാടിക്ക് തുടക്കമായി. സ്കൂളിലെ മുഴുവൻ പെൺകുട്ടികളെയും സൈക്കിൾ ഓടിക്കാൻ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്കൂളിലെ എസ്.പി സി കേഡറ്റുകളാണ് പരീശീലനം നൽകുന്നത്. പരിപാടി പി.ടി.എ പ്രസിഡണ്ട് ഇ അനൂപ് കുമാറിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.കെ.സി ജിഷ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ ശ്രീ.സി. അനൂപ് കുമാർ പദ്ധതി വിശദീകരിച്ചു. ഇ.എൻ ദിനേഷ് ബാബു, എൻ പി ബിനീഷ്, എം.വി രത്നാകരൻ, സി.പി ഒ രജനി എന്നിവർ സംസാരിച്ചു. കെ.ഒ രാമചന്ദ്രൻ സ്വാഗതവും കെ. നജ്മ നന്ദിയും പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version