/
5 മിനിറ്റ് വായിച്ചു

സ്പീക്കറുടെ വാഹനത്തിൽ കാറിടിച്ച്‌ അപകടം

പാനൂർ
സ്പീക്കർ എ എൻ ഷംസീർ സഞ്ചരിച്ച കാറിൽ മറ്റൊരു കാറിടിച്ച്‌ അപകടം. ആർക്കും പരിക്കില്ല. ഞായർ രാവിലെ പത്തരയോടെ പാനൂർ ജങ്‌ഷനിലെ ഹിന്ദുസ്ഥാൻ മെഡിക്കൽസിന് മുന്നിലായിരുന്നു അപകടം. തലശേരിയിൽനിന്ന്‌ കടവത്തൂരിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു സ്‌പീക്കർ. പൈലറ്റ് വാഹനം കടന്നുപോയയുടൻ, കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന പെരിങ്ങാടി സ്വദേശികൾ കാറെടുത്തതാണ്‌ അപകടമുണ്ടാക്കിയത്‌.

വാഹനമെടുക്കരുതെന്ന് ഡ്യൂട്ടിയിലുള്ള  ഹോം ഗാർഡ് നിർദേശിച്ചിരുന്നെങ്കിലും  ഇവർ ശ്രദ്ധിച്ചിരുന്നില്ല. ഈ സമയം ടൗണിലെ സിഗ്നൽ സംവിധാനം പ്രവർത്തിക്കാതിരുന്നതും അപകടത്തിന് കാരണമായി. കാറിന് കേടുപാട്‌ സംഭവിച്ചെങ്കിലും സ്പീക്കർ അതേ കാറിൽ യാത്ര തുടർന്നു.  പാനൂരിലുണ്ടായ അപകടത്തിൽ പൊലീസിന് സുരക്ഷാവീഴ്ചയുണ്ടായോ എന്ന്‌ ഉന്നത ഉദ്യോഗസ്ഥർ പരിശോധിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version