///
5 മിനിറ്റ് വായിച്ചു

മികച്ച കോളേജിനുള്ള കായികനേട്ടം; തുടർച്ചയായ 20-ാം തവണയും കണ്ണൂർ എസ്.എൻ. കോളേജിന്

കണ്ണൂർ : കണ്ണൂർ സർവകലാശാല മികച്ച കോളേജിന് നൽകുന്ന പുരുഷ-വനിതാ വിഭാഗം ജിമ്മി ജോർജ് ട്രോഫി 2020-21 വർഷവും കണ്ണൂർ എസ്.എൻ. കോളേജിന്. തുടർച്ചയായ 20-ാം വർഷമാണ് കോളേജ് ഈ നേട്ടം കൈവരിക്കുന്നത്.മികച്ച ഫുട്ബോൾ ടീമിനുള്ള പി.പി.ലക്ഷ്മണൻ എൻഡോവ്മെന്റിന് ഈ വർഷവും കോളേജ് അർഹരായി. പുരുഷ-വനിതാവിഭാഗം ജിമ്മി ജോർജ് ട്രോഫി, ഓവർ ഓൾ ചാമ്പ്യൻഷിപ്പ് ട്രോഫി എന്നിങ്ങനെ കണ്ണൂർ സർവകലാശാല കായിക കിരീടങ്ങളെല്ലാം കഴിഞ്ഞ തവണയും കോളേജ് കരസ്ഥമാക്കിയിരുന്നു.പുരുഷവിഭാഗത്തിൽ 122 പോയിന്റാണ്‌ എസ്.എൻ. നേടിയത്. രണ്ടാംസ്ഥാനം 52 പോയിന്റോടെ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിനാണ്. വനിതാവിഭാഗത്തിൽ എസ്.എൻ. 94 പോയിന്റുകൾ കരസ്ഥമാക്കി. രണ്ടാംസ്ഥാനം 74 പോയിന്റോടെ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജും കരസ്ഥമാക്കി. 21-ന് മാങ്ങാട്ടുപറമ്പ് കാമ്പസിൽ നടക്കുന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ പുരസ്കാരങ്ങൾ സമ്മാനിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!