കേരളസംസ്ഥാന ഊർജ്ജ വകുപ്പിന് കീഴിലുള്ള അനെർട്ട് നടപ്പിലാക്കി വരുന്ന ഗാർഹിക സൗരോർജ്ജ പ്ലാന്റുകളുടെ സ്പോട്ട് രജിസ്ട്രേഷനും ബോധവൽക്കരണവും 2022 ഫെബ്രുവരി 21,22,23 തിയ്യതികളിൽ അനെർട്ട് കണ്ണൂർ ജില്ലാ ഓഫിസിന് സമീപം അർബൻ സ്ക്യാർ ഹാളിൽ നടക്കുന്നു. സൗര തേജസ്സ് പദ്ധതിയുടെ ഭാഗമായി 2KW മുതൽ 10KW ശേഷി വരെ സ്ഥാപിക്കുന്ന സൗരോർജ്ജ പ്ലാന്റുകൾക്ക് 40% വരെ സബ്സിഡി ലഭിക്കുന്നതാണ്. പദ്ധതിയുടെ ക്യാമ്പയിൻ പാർട്ടണറായ ഊർജ്ജമിത്ര കേന്ദ്രങ്ങൾ ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി രജിസ്ട്രേഷൻ നടത്തുന്നുണ്ട്. ഊർജ്ജമിത്ര കല്യാശ്ശേരി 21 തീയതി കണ്ണപുരം ഗ്രാമ പഞ്ചായത്തിലും 22 തീയതി മാടായി ഗ്രാമ പഞ്ചായത്തിലും 23 തീയതി കടന്നപ്പളളി പാണപ്പുഴ ഗ്രാമപഞ്ചായത്തിൽ വച്ചും, ഊർജ്ജമിത്ര അഴീക്കോട് 21, 22, തീയതികളിൽ ഊർജ്ജമിത്ര അഴീക്കോട് സർവീസ് സെന്ററിൽ വച്ചും 23 തീയതിയിൽ നാറാത്ത് ഗ്രാമപഞ്ചായത്തിൽ വച്ചും, ഊർജ്ജമിത്ര പയ്യന്നൂർ 21,22,23 തിയ്യതികളിൽ സർവീസ് സെന്ററിൽ വച്ചും, ഊർജ്ജമിത്ര മട്ടന്നൂർ 23 തീയതി ഇരിട്ടി താലൂക്ക് ഓഫിസിന് സമീപത്ത് വച്ചും സ്പോട്ട് രജിസ്ട്രേഷൻ നടത്തുന്നു. പദ്ധതി വിശദവിവരങ്ങൾ നേരിട്ട് മനസ്സിലാക്കാനും രജിസ്റ്റർ ചെയ്യാനും ഇഷ്ട്ടമുള്ള ഡെവലപ്പറെ തിരഞ്ഞെടുക്കാനും സ്പോട്ട് രജിസ്ട്രേഷൻ മുഖേനെ അവസരം ലഭിക്കുന്നതാണ്.
രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർ ഇലക്ട്രിസിറ്റി ബില്ല് , ആധാർ കാർഡ് , അഡ്വാൻസ് തുകയായ 1180 രൂപ എന്നിവ സഹിതം സ്പോട്ട് രജിസ്ട്രേഷനിൽ പങ്കെടുക്കാവുന്നതാണ്. SBI, HDFC ബാങ്ക് മുഖേന ലോൺ സൗകര്യവും ലഭ്യമാണ്.കാർഷിക മേഖലയിൽ സൗരോർജ്ജ വൈദ്യുതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികൾക്ക് 60% സബ്സിഡി ലഭിക്കുന്നതാണ്. വൈദ്യുതേതര കാർഷിക പമ്പുകൾക്ക് പകരം സൗരോർജ്ജ പമ്പ് സ്ഥാപിക്കുന്നതിനും വൈദ്യുതി ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ കാർഷിക ആവശ്യത്തിന് സൗരോർജ്ജ പമ്പ് സ്ഥാപിക്കുന്നതിന് സബ്സിഡി ലഭ്യമാണ്. നിലവിൽ കാർഷിക കണക്ഷനുള്ള പമ്പുകൾക്ക് കപ്പാസിറ്റി അനുസരിച്ച് ഗ്രിഡ് ബന്ധിത സൗരോർജ്ജ പ്ലാന്റുകൾ സബ്സിഡിയിൽ സ്ഥാപിക്കാം. അധികം ഉൽപാദിപ്പിക്കുന്ന വൈദ്യുതി KSEBL ക്ക് കൊടുത്ത് അധിക വരുമാനം നേടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് അനെർട്ട് ജില്ലാ ഓഫീസ് -0497-2700051,9188119413 ഊർജ്ജമിത്ര കല്യാശ്ശേരി -7025981361, ഊർജ്ജമിത്ര അഴീക്കോട് -9604385661, ഊർജ്ജമിത്ര മട്ടന്നൂർ -9188592492 , ഊർജ്ജമിത്ര പയ്യന്നൂർ – 6238502900 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം