/
10 മിനിറ്റ് വായിച്ചു

ജെന്‍ഡര്‍ ന്യൂട്രാലിറ്റി ബസ് സ്റ്റോപ്പ് നിര്‍മിക്കും; ശ്രീകാര്യത്തെ വിവാദമായ ബസ് സ്റ്റോപ്പ് പൊളിച്ചുനീക്കി

എഞ്ചിനീയറിങ് കോളേജിന് സമീപത്തെ വിവാദമായ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് മാറ്റി കോര്‍പ്പറേഷന്‍. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കുന്നു എന്ന് പറഞ്ഞ് ഇരിപ്പിടങ്ങള്‍ പൊളിച്ചുനീക്കിയ നടപടി വിവാദമായിരുന്നു.മേയര്‍ ആര്യ രാജേന്ദ്രന്‍ പൊളിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രം ശ്രീ കൃഷ്ണ നഗര്‍ റെസിഡന്റ് അസോസിയേഷന്‍ മോടി പിടിപ്പിച്ചിരുന്നു.

വിദ്യാർത്ഥികള്‍ ഓണാവധിക്ക് പോയതിന് പിന്നാലെ ‘ബസ് കാത്തിരിപ്പ് കേന്ദ്രം മാത്രം’ എന്ന് ഷെല്‍റ്ററിന്റെ ചുമരില്‍ എഴുതിവെച്ചായിരുന്നു റെസിഡന്റ് അസോസിയേഷന്റെ നവീകരണം. ഇതിന് പിന്നാലെയായിരുന്നു കോര്‍പ്പറേഷന്റെ നടപടി.

തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഒരുമിച്ചിരിക്കുന്ന ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത് ശ്രദ്ധ നേടിയിരുന്നു. അടുത്തിരിക്കാനല്ലേ വിലക്കുളളൂ, മടിയില്‍ ഇരിക്കാലോ എന്ന ക്യാപ്ഷനോട് കൂടിയാണ് വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. യുവജന സംഘടനകളടക്കം നിരവധിയാളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി രംഗത്തു വരികയും ചെയ്തു.പ്രശ്‌നം വിവാദമായതോടെ മേയര്‍ ഇടപെടുകയായിരുന്നു.

ബസ് കാത്തിരിപ്പ് കേന്ദ്രം അനധികൃതമായി നിര്‍മ്മിച്ചതാണെന്നും പൊളിച്ചുനീക്കി പുതിയത് പണിയുമെന്നും മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞിരുന്നു.ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരിച്ചത് ശ്രദ്ധയില്‍പെട്ട മേയര്‍ വിശദീകരണം നല്‍കിയിരുന്നു. വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിക്കാന്‍ ഉടന്‍ ഉത്തരവിറക്കും. പകരം ലിംഗ സമത്വ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കും. ഇതിന്റെ നിര്‍മ്മാണം പി പി പി മോഡലിലായിരിക്കുമെന്നും ഡിസൈന്‍ പൂര്‍ത്തിയായെന്നുമായിരുന്നു മേയര്‍ അറിയിച്ചിരുന്നത്.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version