//
7 മിനിറ്റ് വായിച്ചു

പശ്ചിമ വ്യോമസേന ആസ്ഥാന മേധാവിയായി കണ്ണൂർ സ്വദേശി ശ്രീകുമാർ പ്രഭാകരൻ ചുമതലയേറ്റു

കണ്ണൂർ സ്വദേശിയായ എയർമാർഷൽ ശ്രീകുമാർ പ്രഭാകരൻ പശ്ചിമ വ്യോമസേന ആസ്ഥാനത്തിന്റെ മേധാവിയായി ചൊവ്വാഴ്ച ചുമതലയേറ്റു. 1983 ഡിസംബർ 22-ന് ഭാരതീയ വ്യോമസേനയിൽ യുദ്ധവൈമാനികനായി കമീഷൻ ചെയ്ത എയർമാർഷൽ ശ്രീകുമാർ, നാഷണൽ ഡിഫൻസ് അക്കാദമിയിൽനിന്ന്‌ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. വെല്ലിങ്ടൺ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽനിന്ന്‌ ബിരുദം നേടിയിട്ടുണ്ട്. 5000 മണിക്കൂർ ഭാരതീയ വായുസേനയുടെ ഒറ്റ-എൻജിൻ യുദ്ധ വിമാനങ്ങളും പരിശീലന വിമാനങ്ങളും പറപ്പിച്ചിട്ടുണ്ട്. വിമാന പരിശീലകനായും സേവനമനുഷ്ഠിച്ചു.രണ്ട് സുപ്രധാന ഫ്ളയിങ് സ്റ്റേഷന്റെ കമാൻഡിങ് ഓഫീസറായി ചുമതല വഹിച്ചിണ്ട്. വെല്ലിങ്‌ടൺ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ സിനിയർ ഡയറക്ടിങ്‌ സ്റ്റാഫ്, കോളേജ് ഓഫ് വാർഫെയറിന്റെ കമാൻഡന്റ്‌, വ്യോമസേന ആസ്ഥാനത്ത് അസിസ്റ്റന്റ്‌ ചീഫ് ഓഫ് എയർ സ്റ്റാഫ് (ഇന്റലിജൻസ്), ഡയറക്ടർ ജനറൽ (ഇൻസ്പെക്ഷൻ-സേഫ്റ്റി) പദവികളും വഹിച്ചു.  മികച്ച സേവനത്തിന് അദ്ദേഹത്തിന് അതിവിശിഷ്ട സേവാ മെഡലും 2005-ൽ വായുസേനാ മെഡലും ലഭിച്ചിട്ടുണ്ട്.കണ്ണൂർ കല്ല്യാശേരി സ്വദേശികളായ സി സി പി നമ്പ്യാരുടെയും പദ്മിനി നമ്പ്യാരുടെയും മകനാണ്. കൊച്ചി സ്വദേശിനിയായ രേഖ പ്രഭാകരൻ നമ്പ്യാര്യാണ് ഭാര്യ. മക്കൾ: വരുൺ, തനയ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version