///
5 മിനിറ്റ് വായിച്ചു

ഐപിഎൽ 2023; ഇന്ന് ഹൈദരബാദ് – ലക്നൗ പോരാട്ടം

കെഎൽ രാഹുലിന്റെ ലക്നൗ സൂപ്പർ ജയൻറ്സ് മൂന്നാം മത്സരത്തിന് ഇറങ്ങുമ്പോൾ ഒരു വിജയമാണ് ആഗ്രഹിക്കുന്നത്. രണ്ടു മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു തോൽവിയും ഉൾപ്പെടെ രണ്ടു പോയിന്റോടെ ഐപിഎൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന ലക്നൗ ആദ്യ മത്സരത്തിൽ രാജസ്ഥാനനോട് തോറ്റു വരുന്ന സൺ റൈസേഴ്‌സിന് എതിരെ മിക്ക പോരാട്ടം ലക്ഷ്യമിടുന്നു. ആദ്യ മത്സരത്തിൽ രാജസ്ഥനോട് കാര്യമായി പൊരുതാതെ കീഴടങ്ങിയ സൺ റൈസേഴ്‌സിന് വിജയത്തോടെ പോയിന്റ് ടേബിളിലെ അവസാന സ്ഥാനം വെടിയണമെന്ന് ആഗ്രഹമുണ്ട്. ടീമിനൊപ്പം ചേർന്ന ക്യാപ്റ്റൻ എയ്ഡൻ മക്രം ഇന്ന് കളിയ്ക്കാൻ സാധ്യതയേറെ. ഇന്ന് വൈകീട്ട് 07:30നു ലക്‌നൗവിന്റെ മണ്ണിൽ നടക്കുന്ന മത്സരം ഈ ഐപിഎല്ലിലെ പത്താമത്തെ മത്സരം പത്തരമാറ്റുള്ള ക്രിക്കറ്റ് അനുഭവമാകുമെന്നുള്ള പ്രതീക്ഷയിലാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version