ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് എ. ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ പാലക്കാട് ഏരിയ റിപ്പോർട്ടർ കൽപ്പാത്തി ശങ്കുവാരമേട് എ. കാജാഹുസൈനാണ് (35) അറസ്റ്റിലായത്. കേസിലെ പതിമൂന്നാം പ്രതിയാണ് ഇയാൾ. ഗൂഢാലോചനയിൽ പ്രധാനിയാണ് കാജാഹുസൈനെന്ന് അന്വേഷകസംഘം പറഞ്ഞു. സംഭവശേഷം ഇയാൾ ഒളിവിലായിരുന്നു.
ശ്രീനിവാസൻ വധക്കേസ്: ഒരാൾകൂടി അറസ്റ്റിൽ
