//
13 മിനിറ്റ് വായിച്ചു

എസ്എസ്എൽസി സർട്ടിഫിക്കറ്റുകളുടെ വിതരണം ഉടൻ: വിശദവിവരങ്ങൾ അറിയാം

മാർച്ചിൽ നടന്ന എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ഉടൻ വിതരണം ചെയ്യും.ഇതിനുള്ള എസ്എസ്എൽസി, ടിഎച്ച്എസ്എൽസി/എസ്എസ്എൽസി (എച്ച്.ഐ)/ ടിഎച്ച്എസ്എൽസി (എച്ച്.ഐ) പരീക്ഷകളുടെ ഗ്രേഡ് രേഖപ്പെടുത്തിയ എസ്എസ്എൽസി കാർഡുകൾ ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെത്തി. ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ തങ്ങളുടെ അധികാരപരിധിയിലുളള സ്കൂളുകൾക്ക് എത്രയും വേഗം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനുളള നടപടികൾ സ്വീകരിക്കണമെന്നാണ് നിർദേശം.

ഏതെങ്കിലും സ്കൂളിന് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലായെങ്കിൽ ടി വിവരം പരീക്ഷാ സെക്രട്ടറിയെ രേഖാമൂലം അറിയിച്ച് സർട്ടിഫിക്കറ്റ് ലഭ്യമാക്കേണ്ടതാണ്.ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും കൈപ്പറ്റുന്ന സർട്ടിഫിക്കറ്റുകൾ എല്ലാവിദ്യാർത്ഥികൾക്കും ലഭ്യമായിട്ടുണ്ടെന്ന് പ്രഥമാദ്ധ്യാപകർ ഉറപ്പുവരുത്തുകയും ഏതെങ്കിലും വിദ്യാർത്ഥിയുടെ സർട്ടിഫിക്കറ്റ് ലഭ്യമായിട്ടില്ലെങ്കിൽ ആ വിവരം ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസറെ അറിയിക്കേണ്ടതുമാണ്.പരീക്ഷാ സെക്രട്ടറിയുടെ ഒപ്പും സീലും ഇല്ലാത്തതോ, പ്രിന്റ് തെളിയാത്തതോ, മറ്റു ന്യൂനതകൾ ശ്രദ്ധയിൽപ്പെടുന്നതോ ആയ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാൻ പാടുളളതല്ല.

ഇത്തരം സർട്ടിഫിക്കറ്റുകൾ അതാത് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ തിരികെ നൽകി ശരിയായ സർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണം. എസ്എസ്എൽസി കാർഡ് പരീക്ഷാർത്ഥികൾക്ക് നൽകുന്നതിനു മുമ്പ് പ്രഥമാദ്ധ്യാപകർ സർട്ടിഫിക്കറ്റിലെ വിവരങ്ങൾ ഡ്യൂപ്ലിക്കേറ്റ് രജിസ്റ്ററിൽ രേഖപ്പെടുത്തുകയോ എസ്എസ്എൽസി കാർഡിന്റെ ഫോട്ടോകോപ്പി എടുത്ത് സൂക്ഷിക്കുകയോ ചെയ്യണം.

സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിന് മുമ്പായി സർട്ടിഫിക്കറ്റ് കൈപ്പറ്റിയതായി പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തി വിദ്യാർത്ഥിയുടെ കയ്യൊപ്പ് വാങ്ങേണ്ടതാണ്.കാർഡിലെ ബയോഡേറ്റയുടെ താഴെയായി സ്കൂൾ മേധാവി കറുത്ത മഷിയിൽ ഒപ്പിട്ടശേഷം പേരും, ഔദ്യോഗിക മേൽവിലാസവും രേഖപ്പെടുത്തി സ്ഥാപനത്തിന്റെ മുദ്രപതിച്ച് വേണം കാർഡുകൾ പരീക്ഷാർത്ഥികൾക്ക് വിതരണം ചെയ്യേണ്ടത്. വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്ന സർട്ടിഫിക്കറ്റുകളുടെ വിവരം iExaMS ൽ HM Login -ലെ “Certificate issue” എന്ന ലിങ്കിലൂടെ രേഖപ്പെടുത്തണം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!