///
15 മിനിറ്റ് വായിച്ചു

“കഴിഞ്ഞ വർഷത്തെ എസ് എസ് എൽ സി എ പ്ലസ് വലിയ തമാശ”; പരാമർശവുമായി വി ശിവൻകുട്ടി

കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി ഫലം ദേശീയതലത്തിൽ വളരെ തമാശയായിരുന്നുവെന്ന് വിദ്യാഭാസമന്ത്രി വി ശിവൻകുട്ടി .1,25,509 പേർക്ക് എ പ്ലസ് കിട്ടിയതിനെ കുറിച്ചായിരുന്നു പരാമർശം.ഇത്തവണ എ പ്ലസിന്‍റെ  കാര്യത്തിൽ ഫലം നിലവാരം ഉള്ളതാക്കി  .ദേശീയ തലത്തിൽ അംഗീകാരമുള്ള ഫലമാക്കി മാറ്റാൻ ജാഗ്രത കാണിച്ചു എന്നും മന്ത്രി പറഞ്ഞു.സ്‌കൂൾവിക്കി അവാർഡ് വിതരണ വേദിയിൽ ആയിരുന്നു മന്ത്രിയുടെ പരാമര്‍ശം.

എസ്എസ്എൽസി  ഫലം പുറത്ത് വന്നതിന് പിന്നാലെ ഉപരിപഠനത്തിന് അർഹത നേടാത്തവരോട് വീണ്ടും പരിശ്രമിക്കണമെന്ന് നിർദേശിച്ച് മന്ത്രി വി ശിവൻകുട്ടി . പരീക്ഷകളും മൂല്യനിർണയവും പഠന പ്രക്രിയയുടെ ഭാഗമാണ്..ഉപരിപഠനത്തിന് അർഹത നേടാത്തവർ ഇനിയും ശ്രമിക്കണം. അത്യന്തികമായി നേടേണ്ടത് ജീവിത വിജയമാണ്പരിശ്രമശാലികളെയാണ് ചരിത്രം അടയാളപ്പെടുത്തുകയെന്നും മന്ത്രി പറഞ്ഞു.

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.26 ശതമാനം വിജയമാണ് ഉണ്ടായത്. പരീക്ഷ എഴുതിയവരിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി.  44363 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി. കണ്ണൂർ ജില്ലയിലാണ് വിജയശതമാനം കൂടുതൽ .കുറവ് വയനാട്ടിൽ.

2961 പരീക്ഷ കേന്ദ്രങ്ങളിലായി  4,26,469 കുട്ടികൾ പരീക്ഷ എഴുതി. ഇതിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി. ആകെ വിജയശതമാനം 99.26 ശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ കുറവാണിത്. പരീക്ഷ എഴുതിയവരിൽ 44,363 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കി. ഗ്രേസ് മാർക്ക് ഇല്ലാതിരുന്നിട്ടും കുട്ടികൾ മികച്ച മാർക്ക് നേടിയെന്ന് ജേതാക്കളെ അനുമോദിച്ചു കൊണ്ട് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. .

എല്ലാ വിഷയത്തിലും ഫുൾ എ പ്ലസ് നേടിയ വിദ്യാ‍‍ർത്ഥികളുടെ എണ്ണം കുറഞ്ഞതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വിശദീകരിച്ചു. കഴിഞ്ഞ വർഷമൊഴിക്കെ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം കുറവായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ഫുൾ എ പ്ലസ് കിട്ടിയവരുടെ എണ്ണം മനപൂർവ്വം കുറയ്ക്കാൻ ശ്രമിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

​ഗ്രേസ് മാർക്ക് ഇല്ലാതിരുന്നത് വിദ്യാർത്ഥികളെ ബാധിച്ചിട്ടില്ല.ഉപരിപഠനത്തിന് ആ​ഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ആവശ്യമായ സൗകര്യം ഒരുക്കും. പ്ലസ് വണിന് 3,61,000 സീറ്റുകൾ ഉണ്ട്.വിഎച്ച്എസ്.സി അടക്കം 4,67,000 സീറ്റുകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാണ്.

സംസ്ഥാനത്തെ ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലെ പാഠ്യപദ്ധതി പൂർണമായി ഉടച്ചു വാർക്കുമെന്ന് പരീക്ഷഫലപ്രഖ്യാപനത്തിന് ശേഷം വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഇതിനായുള്ള ആശയരൂപീകരണത്തിനുള്ള യോ​ഗം മുഖ്യമന്ത്രി ഉദ്​ഘാടനം ചെയ്യും. നാളെ കരിക്കുലം കമ്മിറ്റിയും യോ​ഗം ചേരും. ഓരോ കുട്ടിയേയും ഓരോ യൂണിറ്റായി പരി​ഗണിച്ചാവും പുതിയ പാഠ്യപദ്ധതിയെന്നും മന്ത്രി പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version