//
4 മിനിറ്റ് വായിച്ചു

ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

കണ്ണൂർ | കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ താവക്കരയിലെ അന്നപൂർണ വൃന്ദാവൻ, ആയിക്കരയിലെ ഹോട്ടൽ ഹൻസ, ഫൈസൽ ഹോട്ടൽ ആൻഡ് കൂൾബാർ എന്നിവടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. മൂന്ന് കടകൾക്കും നോട്ടീസ് നൽകി.

ഈ കടകളിൽ നിന്ന് ദിവസങ്ങൾ പഴക്കമുള്ള ചിക്കൻ കറി, ചിക്കൻ ഫ്രൈ, നത്തൽ ഫ്രൈ, പഴകിയ സാമ്പാർ, ചോറ്, ദോശമാവ് എന്നിവ പിടിച്ചെടുത്തു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ കെ ബിന്ദു, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എൻ ഷീന, പി വി സീമ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടറായ കെ ബിന്ദു പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version