/
4 മിനിറ്റ് വായിച്ചു

ജോഡോ യാത്ര 100-ാം ദിവസം: സംസ്ഥാന പദയാത്രികരുടെ സംഗമം പയ്യന്നൂരിൽ

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ നൂറാം ദിനാഘോഷത്തി​ന്‍റെ ഭാഗമായി ജോഡോ യാത്രയിൽ 19 ദിവസം കേരളത്തിൽ പങ്കെടുത്ത പദയാത്രികരുടെ നൂറ് ദീപം തെളിയിക്കലും ദേശസ്നേഹ പ്രതിജ്ഞയും കണ്ണൂർ ഡി.സി.സി.യുടെ സഹകരണത്തോടെ ഡിസംബർ 15 വ്യാഴാഴ്ച്ച വൈകിട്ട് 5 മണിക്ക് പയ്യന്നൂർ ആനന്ദതീർത്ഥ ആശ്രമത്തിലെ ഗാന്ധി മാവിൻ ചുവട്ടിൽ നടത്തും. തുടർന്ന് സജിത്ത് ലാൽ സ്മാരകത്തിൽ യാത്രികരുടെ സംഗമവും നടക്കും. പരിപാടി കണ്ണൂർ ഡി.സി.സി.പ്രസിഡന്‍റ്​ അഡ്വ.മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിൽ നിന്നെത്തുന്ന പദയാത്രാ പ്രതിനിധികൾ ആശ്രമത്തിലെ അന്തേവാസികൾക്കൊപ്പം ഭക്ഷണവും കഴിച്ച് പരിപാടി അവസാനിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version