//
6 മിനിറ്റ് വായിച്ചു

രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്തു; നിർണായക നീക്കവുമായി സുപ്രിംകോടതി

രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്ത് സുപിംകോടതി. കേന്ദ്ര സർക്കാരിൻ്റെ പുനപരിശോധന കഴിയുന്നതുവരെയാണ് സ്റ്റേ. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് നിർണായക നിലപാട് എടുത്തത്. 124 എ വകുപ്പ് പ്രകാരം ഇനി എഫ്ഐആർ എടുക്കരുതെന്ന് കോടതി നിർദ്ദേശം നൽകി. പുനപരിശോധന കഴിയുന്നതുവരെ ഈ വകുപ്പിൽ കേന്ദ്രവും സംസ്ഥാനങ്ങളും കേസെടുക്കരുത്. ജയിലിൽ ഉള്ളവർക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. ഇതൊരു കൊളോണിയൽ നിയമമാണ്, ഭരണഘടനാവിരുദ്ധമാണ് എന്ന് തുടങ്ങിയ ഹർജിക്കാരുടെ വാദമുഖങ്ങൾ കേട്ട ശേഷമാണ് തീരുമാനം എടുത്തത്. ഹർജിക്കാരിൽ എത്ര പേർ രാജ്യദ്രോഹക്കുറ്റത്തിനു ജയിലിൽ കഴിയുന്നുണ്ടെന്ന ചോദ്യത്തിന് ഒരാൾ എന്നായിരുന്നു മറുപടി. രാജ്യദ്രോഹക്കുറ്റം ചുമത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് പൊലീസിനെ വിലക്കാൻ കഴിയില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ സ്വീകരിച്ചത്. എന്നാൽ, ഇത് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ എതിർത്തു.162 വർഷമായി തുടരുന്ന നിയമമാണ് ആദ്യമായി സ്റ്റേ ചെയ്യുന്നത്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് 13,000 കേസുകളിൽ നിന്നായി 800 പേർ ജയിലിൽ കഴിയുന്നുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version