കണ്ണൂർ: റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട വാഹനത്തിൽ നിന്ന് ചെക്ക് ലീഫുകൾ തട്ടിയെടുത്ത് പയ്യന്നൂർ ട്രഷറിയിൽ നിന്ന് പെൻഷൻ തുക തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. ചിറ്റാരിക്കാൽ വെസ്റ്റ്എളേരിയിലെ പൊൻമാലകുന്നേൽ ഷൈജു ജോസഫിനെ (30)യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്.മൊബെൽ ഫോൺ മോഷണ കേസുകളിലും റബ്ബർഷീറ്റ് മോഷണ കേസുകളിലും പ്രതിയാണ് ഇയാൾ .ചെറുവത്തൂർ കയ്യൂർ സ്വദേശി എം.അഖിൽ (34), കൂട്ടുപ്രതി മുഴുപ്പിലങ്ങാട് സ്വദേശി കെ.വി.ഖാലിദ് (38) എന്നിവരോടൊപ്പമാണ് ഇയാൾ കവർച്ച നടത്തിയത്.ഇവർ നേരത്തെ അറസ്റ്റിലായിരുന്നു .മോഷണതുകയിൽ നിന്ന് അയ്യായിരം രൂപയോളം ഇയാൾക്ക് നൽകി.ഇക്കഴിഞ്ഞ 18 നായിരുന്നു മോഷണം . എറണാകുളത്തേക്ക് ഇൻ്റർവ്യൂവിന് പോകാനായി കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ എത്തിയ ഇരിക്കൂർ പട്ടുവം സ്വദേശി റംഷാദിന്റെ ഥാർ ജീപ്പ് റെയിൽവെ സ്റ്റേഷന് പരിസരത്തു പാർക്ക് ചെയ്ത ശേഷം എറണാകുളത്തേക്ക് പോയിരുന്നു. തിരിച്ചു വന്ന് വാഹനവുമായി വീട്ടിലെത്തിയ ശേഷമാണ് ഉമ്മയുടെ പേരിലുള്ള ചെക്ക് ലീഫ് വാഹനത്തിൽ നിന്ന് കാണാതായത് ശ്രദ്ധിച്ചത്.തുടർന്ന് മട്ടന്നൂർ സബ് ട്രഷറിയിൽ ചെന്ന് പണം വാങ്ങാൻ ശ്രമിച്ചപ്പോഴാണ് ഉമ്മയുടെ പേരിലുള്ള മുഴുവൻ തുകയായ 19,000 രൂപ ആരോ പിൻവലിച്ചതായി മനസിലായത്.തുടർന്ന് റംഷാദും സുഹൃത്തും 19 ന് രാവിലെ പയ്യന്നൂരിലെത്തി. നഷ്ടപ്പെട്ട ചെക്ക് ലീഫുമായി പയ്യന്നൂർ സബ്ട്രഷറിയിൽ നിന്ന്പണം ആരോ തട്ടിയെടുത്തതായി കണ്ടെത്തിയതിനെ തുടർന്ന് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിക്ക് പരാതി നൽകുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻ്റു ചെയ്തു.