7 മിനിറ്റ് വായിച്ചു

സ്റ്റെപ്സ് വിത്ത് ദി മേയർ ; പ്ലസ് ടു വിദ്യാർത്ഥികൾക്ക് സൗജന്യ ചാർട്ടേർഡ് അക്കൗണ്ടൻസി, കോസ്റ്റ് അക്കൗണ്ടൻസി കോഴ്സുമായി കണ്ണൂർ കോർപ്പറേഷൻ

 

പ്ലസ് ടു വിദ്യാർത്ഥികൾക്ക് ചാർട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ് ആവാൻ കണ്ണൂർ കോർപ്പറേഷൻ അവസരം ഒരുക്കുന്നു. കോർപ്പറേഷൻ പരിധിയിലെ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾക്കാണ് കണ്ണൂർ കോർപ്പറേഷൻ സൗജന്യമായി ചാർട്ടേഡ് അക്കൗണ്ടൻസി, കോസ്റ്റ് അക്കൗണ്ടൻസി തുടങ്ങിയ കോമേഴ്‌സ് പ്രൊഫഷണൽ കോഴ്സ് പഠിക്കാൻ അവസരം ഒരുക്കുന്നത്. ഓരോ സ്കൂളിൽ നിന്നും തെരഞ്ഞെടുത്ത രണ്ടു വിദ്യാർത്ഥികൾക്കാണ് സൗജന്യ പരിശീലനം നൽകുന്നത്. കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ IAM ന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.

ജോലി സാധ്യതയുള്ള ഇത്തരം കോഴ്സുകൾ പഠിക്കാൻ ചെലവേറുന്ന വർത്തമാന കാലത്ത് മിടുക്കരായ വിദ്യാർത്ഥികളെ ഉന്നതിയിൽ എത്തിക്കാനുള്ള പദ്ധതിയാണ് ഇതുവഴി കോർപ്പറേഷൻ നടപ്പിലാക്കുന്നതെന്ന് മേയർ മുസ്ലിഹ് മഠത്തിൽ അറിയിച്ചു. വിദ്യാഭ്യാസരംഗത്ത് മത്സരവും മത്സര പരീക്ഷകളും വർദ്ധിക്കുമ്പോൾ പഠിക്കാൻ മിടുക്കരായ വിദ്യാർഥികൾക്ക് സാമ്പത്തിക ശേഷിയില്ലാത്തത് മൂലം പിന്തള്ളപ്പെട്ടു പോകുന്ന സാഹചര്യം നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അത്തരം വിദ്യാർത്ഥികളെ ചേർത്തു പിടിക്കുക കൂടിയാണ് ഈ പദ്ധതിയിലൂടെ കോർപ്പറേഷൻ ലക്ഷ്യമിടുന്നതെന്ന് മേയർ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version