///
7 മിനിറ്റ് വായിച്ചു

ഡോക്ടറെ കണ്ടിറങ്ങിയപ്പോൾ ലോട്ടറി എടുക്കാൻ മോഹം; സ്ത്രീശക്തി ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം പയ്യന്നൂരിലെ ടൂ വീലർ വെൽഡർക്ക്

കണ്ണൂർ : സ്ത്രീശക്തി ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം പയ്യന്നൂരിലെ ടൂ വീലർ വെൽഡർ പി.വി.കൃഷ്ണന്. ചൊവ്വാഴ്ച നറുക്കെടുത്ത ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. ഗവ.ആശുപത്രിക്ക് സമീപമാണ് ഈ 73കാരനായ ഭാ​ഗ്യവാന്റെ വീട്.

റോഡരികിലുള്ള വീട്ടുമുറ്റത്താണ് കൃഷ്ണന്റെ പണിശാല. ലോട്ടറി കച്ചവടക്കാരുടെ പ്രയാസങ്ങൾ കണ്ട് ടിക്കറ്റെടുക്കുകയാണ് കൃഷ്ണന്റെ പതിവ്. തന്റെ വരുമാനത്തിൽ ഒരു പങ്ക് മറ്റുള്ളവർക്ക് താങ്ങാവുമെന്ന് കരുതിയാണ് ടിക്കറ്റ് എടുക്കാറ്. പിറ്റേദിവസം ലോട്ടറിയുമായി എത്തുന്നവരിൽ നിന്നും സമ്മാനമുണ്ടോ എന്നും നോക്കും.

ചൊവ്വാഴ്ച ചെറുവത്തൂരിൽ ഡോക്ടറെ കണ്ട് ഇറങ്ങുമ്പോഴാണ് കൃഷ്ണൻ സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത്. ലോട്ടറി ടിക്കറ്റ് എടുക്കാൻ മനസ്സിലൊരു മോഹം തോന്നുകയായിരുന്നു. രാത്രിയിൽ തന്നെ സമ്മാനം ലഭിച്ച വിവരം അദ്ദേഹം അറിഞ്ഞു. ഒന്നും സംഭവിക്കാത്തതു പോലെ രാവിലെ പതിവുപോലെ ജോലി തുടങ്ങി. അതിനിടയിൽ ടിക്കറ്റ് ബാങ്കിൽ ഏൽപിച്ചു. തന്റെ കടബാധ്യതകൾ തീർക്കണമെന്നാണ് ഈ ഭാ​ഗ്യശാലിയുടെ ആ​ഗ്രഹം. മകൻ വിനീത് ടൂവീലർ മെക്കാനിക്കാണ്. സാവിത്രിയാണ് ഭാര്യ.അനു, ധന്യ എന്നിവരാണ് മറ്റ് മക്കൾ.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version