//
6 മിനിറ്റ് വായിച്ചു

രാജ്യത്ത് തുടരെ വിമാനാപകടങ്ങള്‍; മധ്യപ്രദേശില്‍ 2 യുദ്ധവിമാനങ്ങളും രാജസ്ഥാനില്‍ ചാര്‍ട്ടേട് ഫ്ലൈറ്റും തകര്‍ന്നുവീണു

രാജ്യത്ത് മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് അപകടങ്ങളിലായി മൂന്നു വിമാനങ്ങള്‍ തകര്‍ന്നു വീണു. രാജസ്ഥാനിലെ ഭരത്പൂരില്‍ ഒരു ചാര്‍ട്ടേഡ് വിമാനവും മധ്യപ്രദേശിലെ മോരേനയ്ക്കു സമീപം രണ്ടു യുദ്ധവിമാനങ്ങളുമാണ് തകര്‍ന്നു വീണത്.

ഭീല്‍വാഡയില്‍ നടക്കുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിലെത്തുന്നതിന് തൊട്ടു മുമ്പായിരുന്നു അപകടം സംഭവിച്ചത്.  രണ്ട് അപകടങ്ങളിലും ആളപായമുണ്ടായോ എന്നതു സംബന്ധിച്ച ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു.ആഗ്രയിൽനിന്നു പുറപ്പെട്ട ചാർട്ടേർഡ് ജെറ്റ് വിമാനമാണ് ഭരത്പൂരില്‍ തകർന്നത്. സാങ്കേതിക തകരാറാണ് അപകട കാരണം. ഭരത്പൂറിലേക്ക് പോലീസ് തിരിച്ചതായി ജില്ലാ കളക്ടര്‍ അലോക് രഞ്ജന്‍ പറഞ്ഞു. സുഖോയ് 30, മിറാഷ് 2000 എന്നീ യുദ്ധവിമാനങ്ങളാണ് മധ്യപ്രദേശില്‍ തകര്‍ന്നത്. ഗ്വാലിയാര്‍ എയര്‍വേസില്‍ നിന്നും പുറപ്പെട്ട വിമാനങ്ങളാണ് എന്നാണ് സൂചന. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version