/
4 മിനിറ്റ് വായിച്ചു

ട്രെയിനുകൾക്ക് നേരെ വീണ്ടും കല്ലേറ്; വന്ദേ ഭാരതിന്റെയും രാജധാനിയുടെയും ചില്ലുകൾ പൊട്ടി

കാഞ്ഞങ്ങാട് | ട്രെയിനുകള്‍ക്ക് നേരെ വീണ്ടും കല്ലേറ്. രാജധാനി എക്‌സ്പ്രസിന് നേരെ കാഞ്ഞങ്ങാട് വച്ചും, വന്ദേ ഭാരത് എക്സ്പ്രസിന് നേരെ പരപ്പനങ്ങാടിക്ക് അടുത്ത് വച്ചുമാണ് കല്ലേറ് ഉണ്ടായത്.

ഇന്ന് വൈകുന്നേരം 3.40 ഓടെയാണ് തിരുവനന്തപുരത്തേക്ക് പോവുക ആയിരുന്ന രാജധാനി എക്‌സ്പ്രസിന് നേരെ കല്ലേറ് ഉണ്ടായത്. കോച്ചിന്റെ ഗ്ലാസ് പൊട്ടി. ആര്‍ക്കും പരിക്കില്ല. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനും കുശാല്‍ നഗര്‍ റെയില്‍വേ ഗേറ്റിനും ഇടയില്‍ വച്ചാണ് കല്ലേറ് ഉണ്ടായത്.

തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് ട്രെയിനിന് മലപ്പുറം താനൂരിനും പരപ്പനങ്ങാടിക്കും ഇടയില്‍ വച്ചാണ് കല്ലേറ് ഉണ്ടായത്. ആര്‍ക്കും പരിക്കേറ്റില്ല. വന്ദേഭാരതിന്റെ ചില്ലിന് പൊട്ടല്‍ ഉണ്ടായി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version