കണ്ണൂർ | കണ്ണൂരിൽ മൂന്ന് ട്രെയിനുകൾക്ക് നേരെ കല്ലേറ്. ഞായറാഴ് രാത്രി ഏഴിനും ഏഴരക്കും ഇടയിലാണ് മൂന്ന് കല്ലേറും ഉണ്ടായത്. കല്ലേറിൽ ട്രെയിനിന്റെ ജനൽ ചില്ല് തകർന്നു. അക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം – എൽ ടി ടി നേത്രാവതി എക്സ്പ്രസ്, ചെന്നെ സൂപ്പർ ഫാസ്റ്റ്, ഓഖ – എറണാകുളം എക്സ്പ്രസ് എന്നിവക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കണ്ണൂരിനും വളപട്ടണത്തിനും ഇടയിലാണ് തിരുവനന്തപുരം – എൽ ടി ടി നേത്രാവതി എക്സ്പ്രസ് ആക്രമിക്കപ്പെട്ടത്. കല്ലേറിൽ കോച്ചിന്റെ ജനൽച്ചില്ല് തകർന്നു.
രണ്ടാമത്തെ കല്ലേറ് നടന്നത് കണ്ണൂരിനും കണ്ണൂർ സൗത്തിനും ഇടയിലാണ്. മംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് പോകുന്ന ചെന്നെ സൂപ്പർ ഫാസ്റ്റിന്റെ എ സി കോച്ചിന്റെ ജനൽച്ചില്ല് തകർന്നു.
ഓഖ – എറണാകുളം എക്സ്പ്രസിന് നേരേ നീലേശ്വരം എത്തും മുന്നേയാണ് കല്ലെറുണ്ടായത്. മുൻപിലെ ജനറൽ കോച്ചിൽ കല്ല് വീണു. ആർക്കും പരിക്കില്ല. മൂന്നും വ്യത്യസ്ത വണ്ടികളിൽ ആണെങ്കിലും കല്ലേറ് ഒരേ ദിവസം ഒരേ സമയം നടന്നത് റെയിൽവേ ഗൗരവമായിട്ടാണ് അന്വേഷിക്കുന്നത്.