///
9 മിനിറ്റ് വായിച്ചു

കണ്ണൂരിൽ ഷുഹൈബ് ഭവന പദ്ധതിയില്‍ നിര്‍മ്മിക്കുന്ന വീടിന് സ്റ്റോപ്പ് മെമ്മോ; മനുഷ്യര്‍ ചെയ്യാത്ത ക്രൂരതയെന്ന് യൂത്ത് കോണ്‍ഗ്രസ്

കണ്ണൂര്‍: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ പേരിലുള്ള ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി യൂത്ത് കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന വീടിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ. തളിപ്പറമ്പ് പട്ടുവത്താണ് വീട് നിര്‍മ്മാണം നിര്‍ത്താന്‍ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കിയത്. റോഡില്‍ നിന്നും കൃത്യമായ സ്ഥലം വിട്ടു നല്‍കാതെയാണ് വീട് നിര്‍മ്മാണം നടക്കുന്നത് എന്ന് ചൂണ്ടികാട്ടി ജനശക്തി സ്വാശ്രയ സംഘം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിപിഐഎം ഭരിക്കുന്ന പട്ടുവം പഞ്ചായത്തിന്റെ നടപടി.എന്നാല്‍ രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്നും ബില്‍ഡിങ് പ്ലാനും മറ്റ് സര്‍ട്ടിഫിക്കറ്റുകളും ഉള്‍പ്പെടെ പഞ്ചായത്തില്‍ ഹാജരാക്കിയിട്ടുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് റിജില്‍ മാക്കുറ്റി പറഞ്ഞു. ‘വീടിന്റെ തറക്കല്ലിട്ട ശേഷമാണ് ഇത്തരമൊരു പരാതി ലഭിച്ചത്. ലെറ്റര്‍പാഡോ, സിലോ, സിഗ്നേച്ചറോ, ഫോണ്‍ നമ്പറോ പോലുമില്ലാത്ത ഊമക്കത്ത് പോലെയാണ് പരാതി. വാലും തുമ്പും ഇല്ലാത്ത പരാതി ഒരു ദിവസം കൊണ്ട് തന്നെ അന്വേഷിച്ചു പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് സ്റ്റോപ്പ് കൊടുക്കുകയും ചെയ്തതിലൂടെ രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നത്. റിജില്‍ പറഞ്ഞു. പഞ്ചായത്തിലെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടു ലഭിക്കേണ്ട കുടുംബമാണിത്. ഈ മഴയ്ക്ക് ആ കുടുംബം താമസിക്കുന്ന വീട് ഇടിഞ്ഞു പൊളിഞ്ഞു വീഴും എന്ന സ്ഥിതിയില്‍ എത്തിയപ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് ഷുഹൈബ് ഭവന പദ്ധതിയുമായി മുന്നോട്ടു വന്നതെന്നും റിജില്‍ വിശദീകരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!