/
6 മിനിറ്റ് വായിച്ചു

പയ്യന്നൂരിൽ തല്ലിക്കൊന്ന തെരുവുനായക്ക് പേവിഷബാധ

പയ്യന്നൂരിൽ 9 പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. നായയെ നാട്ടുകാർ അടിച്ചു കൊന്നിരുന്നു.ഇന്നലെയാണ് നായയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയത്. നായയെ അടിച്ചുകൊന്നവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

സി സി ടി വി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് കണ്ടാലറിയാവുന്ന ഒരുകൂട്ടം ആളുകൾക്കെതിരെ പൊലീസ് കേസെടുത്തത്. നായയെ അടിച്ചുകൊന്നതുമായി ബന്ധപ്പെട്ട് മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്നതിനുള്ള വകുപ്പുകൾ ചുമത്തി എഫ്ഐആർ ഇട്ടിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച ഒരുകൂട്ടം ആളുകൾ ചേർന്ന് തെരുവ് നായയെ അടിച്ച് കൊല്ലുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. തെരുവുനായയെ പിന്നിലൂടെ എത്തിയ ഒരാൾ ആദ്യം വടി ഉപയോഗിച്ച് അടിക്കുകയായിരുന്നു.അടികൊണ്ട നായ മർദ്ദിച്ചയാളെ തിരിച്ച് ആക്രമിക്കുന്നുണ്ട്.

കൈയ്യിൽ കടിച്ച പട്ടിയെ വലിച്ചെറിഞ്ഞ ഇയാളോടൊപ്പം മറ്റ് ചിലരും കൂടി എത്തി പട്ടിയെ ക്രൂരമായി തല്ലിക്കൊല്ലുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അക്രമകാരികളായ പേപ്പട്ടികളെ കൊല്ലാൻ സുപ്രീംകോടതി അടിയന്തര അനുമതി നൽകിയിട്ടില്ല.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version