കണ്ണൂര്‍ മുനിസിപ്പല്‍ കോർപറേഷന്‍ നഗര സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച തെരുവു വിളക്കുകളുടെ സ്വിച്ച് ഓണ്‍ മേയര്‍ അഡ്വ.ടി.ഒ. മോഹനന്‍ നിർവഹിച്ചു. ഗാന്ധി സര്‍ക്കിള്‍ മുതല്‍ താണ വരെയാണ് പുതിയ ലൈറ്റ് സ്ഥാപിക്കുന്നത്. ഇതിന്‍റെ ഒന്നാം ഘട്ടം എന്ന നിലയിലാണ് ചേംബര്‍ഹാള്‍ വരെ പൂര്‍ത്തീകരിച്ച തെരുവു വിളക്കുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിർവഹിച്ചത്.
എട്ടു മീറ്റർ അകലത്തിലായി 20 തൂണുകളാണ് സ്ഥാപിച്ചത്. ഏഴര മീറ്റർ ഉയരമുള്ള തൂണുകളിൽ 80 വാട്ട്സിന്‍റെ രണ്ട് എൽ.ഇ.ഡി ലൈറ്റുകൾ വീതമാണ് ഉള്ളത്.
ഇതുപോല പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പയ്യാമ്പലത്തും നഗരത്തിന്‍റെ വിവിധ കേന്ദ്രങ്ങളിലും ഇത്തരം തെരുവുവിളക്കുകള്‍ സ്ഥാപിക്കുമെന്ന് മേയര്‍ അഡ്വ.ടി.ഒ. മോഹനന്‍ പറഞ്ഞു. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കെ. ഷബീന ടീച്ചര്‍, സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.പി. രാജേഷ്, അഡ്വ.പി. ഇന്ദിര, സിയാദ് തങ്ങള്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ മുസ്ലീഹ് മഠത്തില്‍, കുക്കിരി രാജേഷ് എന്നിവര്‍ പങ്കെടുത്തു.