കേരളത്തിലെ കലാസാംസ്‌കാരിക മുന്നേറ്റത്തിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്ന നിലമ്പൂർ ആയിഷയുടെ ജീവിത കഥയുമായി സാമ്യം പുലര്‍ത്തുന്ന ചിത്രമാണ് ആയിഷ. കഴിഞ്ഞ ആഴ്ച റിലീസിന് എത്തിയ ചിത്രത്തിൽ ആയിഷ എന്ന കഥാപാത്രമായി മഞ്ജു വാര്യർ സ്ക്രീനിൽ എത്തിയപ്പോൾ അത് പ്രേക്ഷകർക്ക് മറ്റൊരു പുത്തൻ അനുഭവമായി മാറി. കേരളത്തില്‍ 104 സ്ക്രീനുകളിൽ ആയിരുന്നു ആയിഷയുടെ റിലീസ്. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, ദില്ലി, ഹരിയാന, യുപി എന്നിവിടങ്ങളിലെല്ലാം ചിത്രത്തിന് പ്രദർശനം ഉണ്ടായിരുന്നു. ബിഗ് ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണിത്. മലയാളത്തില്‍ ഇത്രയും വലിയ കാന്‍വാസില്‍ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ ആദ്യമായിട്ടാകും രൂപപ്പെട്ടത്. മഞ്ജു വാര്യരുടെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഒന്നും ആയിഷ തന്നെയാണ്.
ആഷിഫ് കക്കോടിയാണ് ആയിഷയുടെ രചന നിർവഹിച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍ക്ക് പുറമെ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ, സലാമ, ജെന്നിഫര്‍, സറഫീന, സുമയ്യ, ഇസ്ലാം തുടങ്ങിയവരും ചിത്രത്തിലുണ്ട്. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് ചിത്രം നിര്‍മിക്കുന്നത്.