/
4 മിനിറ്റ് വായിച്ചു

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി വീടിനുള്ളില്‍ മരിച്ച നിലയില്‍; ഓണ്‍ലൈന്‍ ഗെയിം രംഗങ്ങള്‍ അനുകരിക്കുന്നതിനിടെയെന്ന് മൊഴി

എലപ്പുള്ളിയിൽ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് തേനാരി കാരങ്കോട് കളഭത്തില്‍ ഉദയാനന്ദ് – രാധിക ദമ്പതികളുടെ ഏക മകനായ യു അമര്‍ത്യയാണ് മരിച്ചത്.അമര്‍ത്യ ഒഴിവുസമയങ്ങളില്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കാറുണ്ടായിരുന്നു. ഗെയിമിലെ രംഗങ്ങള്‍ അനുകരിക്കാനുള്ള ശ്രമത്തിനിടെയാകാം മരണം സംഭവിച്ചതെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു.രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി കസബ പൊലീസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version