//
9 മിനിറ്റ് വായിച്ചു

‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ, മടിയിൽ ഇരിക്കാല്ലോ അല്ലെ’; ആണും പെണ്ണും ഒരുമിച്ചിരുന്ന ബെഞ്ച് പൊളിച്ചതിനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം

തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളുടെ വ്യത്യസ്ത പ്രതിഷേധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നത് തടയാൻ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ചില പരിഷ്കാരങ്ങൾ നടത്തിയ സദാചാര ഗുണ്ടകൾക്കെതിരെയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം. ഒരാൾക്കു മാത്രം ഇരിക്കാൻ സാധിക്കുന്ന ഇരിപ്പിടത്തിൽ രണ്ടു പേർ ഒരുമിച്ചിരുന്നാണ് വിദ്യാർഥികൾ മറുപടി നൽകിയത്. കോളേജിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് സംഭവം.ചൊവ്വാഴ്ച വൈകിട്ട് ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ എത്തിയ വിദ്യാർത്ഥികൾ കണ്ടത് ഒരുമിച്ച് ഇരിക്കാൻ സാധിച്ചിരുന്ന ബെഞ്ചിന് പകരം ഒരാൾക്കു മാത്രം ഇരിക്കാൻ സാധിക്കുന്ന ഇരിപ്പിടമാണ്. ആദ്യം സംഭവം മനസ്സിലായില്ലെങ്കിലും ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് തിരിച്ചറിഞ്ഞതോടെ വിദ്യാർത്ഥികളിൽ നിന്നും പ്രതിഷേധമുയർന്നു. ഇതിനിടെയാണ് സദാചാര ഗുണ്ടകൾക്ക് മറുപടിയുമായി കോളേജിലെ രണ്ടാം വർഷ വിദ്യാർഥികൾ രംഗത്തെത്തിയത്.ഒരാൾക്കു മാത്രം ഇരിക്കാൻ സാധിക്കുന്ന ബെഞ്ചിൽ പെൺകുട്ടികൾ ആൺകുട്ടികളുടെ മടിയിൽ ഇരുന്നുകൊണ്ടായിരുന്നു ഇവരുടെ പ്രതിഷേധം. ഇതിന്റെ ചിത്രവും വിദ്യാർഥികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീൽ ഇരിക്കാലോല്ലെ’ എന്ന കുറിപ്പോടെയാണ് പലരും ചിത്രം പങ്കുവച്ചത്. ഇത് വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ കോളേജിലെ മറ്റു വിദ്യാർഥികളും ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തുകയായിരുന്നു.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version