/
5 മിനിറ്റ് വായിച്ചു

റെയിൽപാളത്തിനരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മാതൃഭൂമി കണ്ണൂർ യൂണിറ്റ് സബ് എഡിറ്റർ അന്തരിച്ചു

റെയിൽപാളത്തിനരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മാതൃഭൂമി സബ് എഡിറ്റർ കെ.രജിത്ത് (രജിത്ത് റാം-42) അന്തരിച്ചു. വീട്ടിൽ നിന്ന് സാധനം വാങ്ങാൻ ഇറങ്ങിയ രജിതിനെ നീലേശ്വരം റെയിൽവേ സ്റ്റേഷന് സമീപത്തെ മേൽപ്പാലത്തിനരികിലാണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഉടൻ സമീപവാസികൾ സഹകരണ ആശുപ്രതിയിലും മാംഗ്ലൂരിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

2016 മുതൽ കണ്ണൂർ യൂനിറ്റ് സബ് എഡിറ്ററായി ജോലി ചെയ്തുവരികയായിരുന്നു.നേരത്തെ കോഴിക്കോട് ഡെസ്കിലും ജോലി ചെയ്തിരുന്നു.

നീലേശ്വരം കുഞ്ഞാലിൽ കീഴിലെ അധ്യാപകരായ കെ കുഞ്ഞിരാമൻ – വിവി രമ ദമ്പതികളുടെ മകനാണ്.

ഭാര്യ: സന്ധ്യ (ഫാർമസിസ്റ്റ്, ജില്ലാ ആയുർവേദ ആശുപത്രി, കാഞ്ഞങ്ങാട്).

മക്കൾ: അമേയ, അനേയ.

സഹോദരങ്ങൾ: സരിത, പരേതനായ സജിത്

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!