കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ ആർ.എസ്.എസ് പ്രസ്താവനയിൽ അതൃപ്തി പ്രകടമാക്കി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വളരെ ഗൗരവമുള്ള പ്രസ്താവനയാണ് സുധാകരന്റേത്. ഇത്തരം പ്രസ്താവനകൾ ആവർത്തിക്കുന്നത് നേതൃത്വം ചർച്ച ചെയ്തുവെന്നും സംസാരിച്ചപ്പോൾ നാക്കുപിഴയെന്ന് തിരുത്തിയതായും സതീശൻ മാധ്യമങ്ങളോട് പറഞ്ഞുസുധാകരന്റെ പരാർമശത്തെ ഗൗരവതരമായാണ് പാർട്ടി കാണുന്നത്.വിവാദ പ്രസ്താവന നാക്കുപിഴയാണെന്നാണ് സുധാകരൻ പറഞ്ഞത്. പ്രധാനപ്പെട്ട നേതാക്കൾ കെപിസിസി പ്രസിഡന്റുമായി വിഷയത്തിൽ ആശയവിനിമയം നടത്തിയിട്ടുണ്ട്. പരാമർശത്തിൽ എതിർപ്പുയർത്തിയ ഘടക കക്ഷികളുമായി സംസാരിക്കും. മതേതര നിലപാടിൽ വെള്ളം ചേർക്കുന്ന നിലപാടുകൾ കോൺഗ്രസിലുണ്ടാകില്ലെന്ന് വി.ഡി.സതീശൻ വ്യക്തമാക്കി.