///
5 മിനിറ്റ് വായിച്ചു

പ്രവാസികൾക്ക് താമസിക്കാൻ പറ്റിയ ഏറ്റവും മികച്ച നഗരം; ആദ്യ മൂന്ന് പട്ടികയിൽ ഇടംനേടി ദുബായ്

പ്രവാസികൾക്ക് താമസിക്കാൻ പറ്റിയ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിലെ ആദ്യ മൂന്നിൽ ഇടംനേടി ദുബായ്. ദുബായിക്ക് രണ്ടാം സ്ഥാനമാണ്. ഒന്നാം സ്ഥാനത്ത് വലെൻഷ്യ ആണ്. മൂന്നാം സ്ഥാനത്ത് മെക്‌സിക്കോ സിറ്റിയും.

ഇന്റർനാഷൻസ് എന്ന കമ്പനി 2017 മുതൽ നടത്തി വരുന്ന സർവേയായ ‘എക്‌സ്പാറ്റ് ഇൻസൈഡർ സർവേ’യാണ് ദുബായിയെ പ്രവാസി സൗൃദ നഗരമായി തെരഞ്ഞെടുത്തത്. 177 രാജ്യങ്ങളിൽ നിന്നായി 12,000 പ്രവാസികൾക്കിടയിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്.ദുബായി നിവാസികളോട് ഇടപഴുകാൻ എളുപ്പമാണെന്ന് സർവേയിൽ 66% പേരും അഭിപ്രായപ്പെട്ടു. സർക്കാർ സേവനങ്ങളിൽ സന്തുഷ്ടരാണെന്ന് 88% പേരും അഭിപ്രായപ്പെട്ടു. ഒപ്പം ദുബായിലെ ജോലിയും അന്തരീക്ഷവുമായി മുന്നോട്ട് പോകുന്നതിൽ തൃപ്തരാണെന്ന് 70% പേർ അഭിപ്രായം രേഖപ്പെടുത്തി. ദുബായിലെ നൈറ്റ് ലൈഫിനോട് 95% പേർക്കും, ഭക്ഷണ സംസ്‌കാരത്തോട് 80 ശതമാനം പേർക്കും തൃപ്തിയുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version