/
11 മിനിറ്റ് വായിച്ചു

ബഫർ സോണിലെ സുപ്രീംകോടതി ഉത്തരവ്; കേരളം പുനഃപരിശോധന ഹർജി നൽകും,ഇടുക്കിയിൽ എൽഡിഎഫ്, യുഡിഎഫ് ഹർത്താൽ

 പരിസ്ഥിതിലോല മേഖലയുടെ അതിർത്തി നിശ്ചയിച്ചുള്ള സുപ്രീംകോടതി വിധിക്കെതിരെ കേരളം പുനഃപരിശോധന ഹർജി നൽകും. ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കാൻ കേന്ദ്ര ഉന്നതാധികാര സമിതിയെ സമീപിക്കാനും ഉന്നതതല യോഗം തീരുമാനിച്ചു.ഇതിനിടെ 2019ൽ വനങ്ങളുടെ ചുറ്റളവിൽ പൂജ്യം മുതൽ ഒരു കിലോ മീറ്റ‍ർ വരെ സംരക്ഷിത മേഖലയാക്കാമെന്ന ഒന്നാം പിണറായി സർക്കാറിന്‍റെ ഉത്തരവ് പുറത്തുവന്നത് സർക്കാറിന് തിരിച്ചടിയായി.സംരക്ഷിത വനങ്ങളുടെ ചുറ്റളവിൽ ഒരു കി മീ പരിസ്ഥിതി മേഖല നിർബന്ധമാക്കിയുള്ള വിധിക്കെതിരെ കേരളം സുപ്രീംകോടതിയിലേക്ക്. പരാതികൾ ഉണ്ടെങ്കിൽ ഉന്നതാധികാര സമിതി വഴി കോടതിയെ അറിയിക്കാമെന്ന വിധിയിലെ ഉപാധി തന്നെ ഉപയോഗിക്കാനാണ് കേരളത്തിന്‍റെ തീരുമാനം. കേരളത്തെ കൂടി കേൾക്കണമെന്നാവശ്യപ്പെട്ടാണ് പുനഃപരിശോധന ഹർജി നൽകുക. കേന്ദ്രം ഹർജി നൽകിയാൻ കക്ഷി ചേരുന്നതും പരിഗണനയിലാണ്. കശ്മീർ മുതൽ കന്യാകുമാരി വരെ ഒരേ മാനദണ്ഡം നിശ്ചയിച്ച് പരിസ്ഥിതി ലോല മേഖല നിശ്ചയിക്കാനാകില്ലെന്നാണ് കേരളത്തിന്‍റെ നിലപാട്. വനംവകുപ്പിലെയും നിയമവകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരും എജിയുമായും മന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം.

അതേസമയം പരിസ്ഥിതിലോല മേഖല  സംബന്ധിച്ച  സുപ്രീം കോടതി ഉത്തരവിനെതിരെ മറ്റന്നാൾ ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ. ഉത്തരവിനെതിരെ നാളെ വൈകിട്ട് നിരവധി കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തുമെന്നും എൽഡിഎഫ് ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ പറഞ്ഞു. സുപ്രീംകോടതി ഉത്തരവ് പിൻവലിക്കുന്നത് വരെ സമരം തുടരുമെന്നും കെ കെ ശിവരാമൻ വ്യക്തമാക്കി. അതേസമയം, സുപ്രീംകോടതി ഉത്തരവിനെതിരെ പ്രതിഷേധവുമായി യുഡിഎഫും ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 16-നാണ് യുഡിഎഫിന്‍റെ ഹർത്താലാഹ്വാനം. കേന്ദ്രസർക്കാർ പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ഇരുമുന്നണികളും ആവശ്യപ്പെടുന്നു.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version