/
22 മിനിറ്റ് വായിച്ചു

” സുരക്ഷ 2022″ – ലോക ട്രോമ ദിനത്തിന്റെ ഭാഗമായി റോഡ്ഷോ ഒരുക്കി ആസ്റ്റര്‍ ഹോസ്പിറ്റൽസ്

അടിയന്തര ഘട്ടങ്ങളില്‍ പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം ഓര്‍മപ്പെടുത്തുന്നതിനായി ” സുരക്ഷ 2022” റോഡ്ഷോ സംഘടിപ്പിച്ച് ആസ്റ്റര്‍ ഹോസ്പിറ്റൽസ്. ഒക്ടോബര്‍ 17, ലോക ട്രോമ ദിനത്തോട് അനുബന്ധിച്ചാണ് ബോധവത്കരണ പരിപാടി.

കേരളത്തിലെ വടക്കൻ ജില്ലകളില്‍ എഴുപതിലേറെ ഇടങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കും. പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം വിളിച്ചറിയിക്കുന്ന സ്കിറ്റ് റോഡ്ഷോയില്‍ അവതരിപ്പിക്കും. ആസ്റ്റര്‍ മിംസിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുക്കും.

കാസർഗോഡ് എം.പി രാജ് മോഹൻ ഉണ്ണിത്താൻ കാസർഗോഡ് വിദ്യാനഗർ ഗവൺമെന്റ് കോളേജിൽ നിന്നും റോഡ് ഷോ ഫ്ലാഗ് ഓഫ് ചെയ്തു. കാസർഗോഡ്, കണ്ണൂർ, വയനാട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലൂടെ സഞ്ചരിച്ച് ഒക്ടോബര്‍ 17 ന് റോഡ്ഷോ കോഴിക്കോട് സമാപിക്കും.

പോകുന്ന ഇടങ്ങളിലെല്ലാം പ്രഥമ ശുശ്രൂഷയുടെ വിവരങ്ങള്‍ അടങ്ങിയ കുറിപ്പുകളും ലഘുലേഖകളും വിതരണം ചെയ്യും. ക്യു.ആര്‍ കോഡ് സ്കാന്‍ ചെയ്താൽ അടിയന്തര ആരോഗ്യ പ്രശ്നങ്ങളും അവയ്ക്കുള്ള പ്രഥമ ശുശ്രൂഷ വിവരിക്കുന്ന ഡിജിറ്റല്‍ ലഘുലേഖയും ലഭിക്കും.

വര്‍ധിച്ചു വരുന്ന അപകടങ്ങളും അതുമൂലം ഉണ്ടാകുന്ന പരിക്കുകളും മരണങ്ങളും അംഗവൈകല്യങ്ങളും ആണ് ലോക ട്രോമ ദിനം നമ്മെ ഓര്‍മപ്പെടുത്തുന്നത്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മടിച്ചു നില്‍ക്കാതെ ജീവന്‍ രക്ഷിക്കാനായി മുന്നിട്ടിറങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ഈ ദിവസത്തിന്റെ ലക്ഷ്യം.

റോഡ് അപകടങ്ങളിൽ ചിലപ്പോള്‍ ജീവന്‍ തന്നെ നഷ്ടമായേക്കാം. പക്ഷെ കണ്ടുനില്‍ക്കുന്നവര്‍ക്ക് അത്തരം സാഹചര്യങ്ങളെ നേരിടാന്‍ ആവശ്യത്തിന് പരിശീലനം കിട്ടിയാല്‍ വലിയ മാറ്റം ഉണ്ടാകുമെന്ന് ആസ്റ്റര്‍ മിംസ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ.വേണുഗോപാൽ പി.പി പറഞ്ഞു.

റോഡ് സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണെന്നും, അത് നമ്മുടെ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും കാസർഗോഡ് എം.പി രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

ആരോഗ്യരംഗത്തെ ഉത്തരവാദിത്വമുള്ള സ്ഥാപനമെന്ന നിലയില്‍ ആസ്റ്റര്‍ ഹോസ്പിറ്റൽസ് നടത്തുന്ന ബോധവത്കരണ പരിപാടികള്‍ക്ക് കിട്ടുന്ന അനുകൂല പ്രതികരണം വലിയ പ്രചോദനമാണെന്ന് കേരള – ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

ആപല്‍ഘട്ടങ്ങളില്‍ ഒരുപാട് ജീവനുകള്‍ രക്ഷിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റുകൾക്ക് കഴിഞ്ഞിട്ടുണ്ട്. പരിശീലന പരിപാടികളും സെമിനാറുകളും ഉള്‍പ്പെടെ ജനങ്ങളെ ബോധവത്കരിക്കാനായി ഇത്രയേറെ പരിപാടികള്‍ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോഡപകടങ്ങളിലും പെട്ടെന്നുണ്ടാകുന്ന ആഘാതങ്ങളിലും ഉണ്ടാകുന്ന മരണങ്ങള്‍ കുറയ്ക്കുന്നതിന് വേണ്ടി ആസ്റ്റര്‍ ഹോസ്പിറ്റൽസ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം നടത്തിവരുന്ന ”ബി ഫസ്റ്റ്” പദ്ധതിയുടെ ഭാഗമാണ് ” സുരക്ഷ 2022” റോഡ്ഷോ. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പേ സംഭവിക്കുന്ന മരണങ്ങള്‍ പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം.

വിവിധ സ്ഥാപനങ്ങളുമായി കൈകോര്‍ത്താണ് ആസ്റ്റര്‍ ഹോസ്പിറ്റൽസ് ജനങ്ങള്‍ക്ക് പ്രഥമ ശുശ്രൂഷയില്‍ പരിശീലനം നല്‍കുന്നത്. ഇതിനായി ആസ്റ്റര്‍ ഹോസ്പിറ്റലുകളില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ വര്‍ക്ക്ഷോപ്പുകളും നടത്തിവരുന്നു .

രാജ് മോഹൻ ഉണ്ണിത്താൻ, എം.പി കാസർഗോഡ് , ഡോ.വേണുഗോപാൽ പി.പി, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി, ആസ്റ്റര്‍ മിംസ്, ഡോ. ജിനീഷ് വി , HOD ആസ്റ്റർ മിംസ് കണ്ണൂർ , ഡോ ആഷിക് ,എമര്‍ജന്‍സി മെഡിസിന്‍ കോഴിക്കോട്, ഡോ. രമ എം , പ്രിൻസിപൾ കാസർഗോഡ് ഗവൺമെന്റ് കോളേജ്, ആസിഫ് ഇക്ബാൽ കാക്കശ്ശേരി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ, ഡോ. ആശ ലത, സി.കെ പ്രോഗ്രാം ഓഫീസർ എൻ.എസ്. എസ്, കാസർഗോഡ് എൻ.എസ്. എസ് യൂണിറ്റ് ,ആസ്റ്റര്‍ മിംസിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ പരിപാടിയിൽ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!