3 മിനിറ്റ് വായിച്ചു

സുരേഷ് ഗോപി മാധ്യമപ്രവർത്തകർക്ക് നേരെ തുടരുന്ന അധിക്ഷേപം; കേരള പത്രപ്രവർത്തക യൂണിയൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി

കണ്ണൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാധ്യമപ്രവർത്തകർക്ക് നേരെ തുടരുന്ന അധിക്ഷേപത്തിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. കണ്ണൂർ പ്രസ് ക്ലബ് പരിസരത്ത് നിന്ന് തുടങ്ങിയ പ്രകടനം പഴയ ബസ് സ്റ്റാന്റിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വിജേഷ് ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡന്റ് സി. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് സ്വാഗതവും വൈസ് പ്രസിഡന്റ് ജയദീപ് ചന്ദ്രൻ നന്ദിയും പറഞ്ഞു. സംസ്ഥാന സമിതിയംഗം ജസ്ന ജയരാജ് സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!