/
12 മിനിറ്റ് വായിച്ചു

ക്യാമ്പയിനും സ്വച്ചതാ ഹീ സേവാ ബീച്ച് ശുചീകരണവും ചാൽ ബീച്ചിൽ നടന്നു

കണ്ണൂർ :കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ അഴീക്കോട് ചാൽ ബീച്ചിൽ വെച്ച് സംഘടിപ്പിച്ച ട്രാവൽ ഫോർ ലൈഫ് പ്രമോഷന്റെ ഭാഗമായുള്ള ക്യാമ്പയിനും സ്വച്ചതാ ഹീ സേവാ ബീച്ച് ശുചീകരണവും കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു.
ടൂറിസം സംരംഭകർ,സ്കൂൾ കോളേജ് വിദ്യാർത്ഥികൾ,ടൂറിസം ക്ലബ്ബ് അംഗങ്ങൾ ,കുടുംബശ്രീ പ്രവർത്തകർ,എൻഎസ്എസ് വളണ്ടിയർമാർ,എൻസിസി കേഡറ്റുകൾ ,സ്റ്റുഡന്റ് പോലീസ്,വിവിധ സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ പങ്കാളിത്തത്തോടുകൂടിയാണ് ചാൽ ബീച്ച് ശുചീകരിച്ചത്.ആയിരത്തിലധികം പേർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.
ഉദ്‌ഘാടനത്തിന് ശേഷം ശുചിത്വത്തിന്റെ പ്രാധാന്യം കാണിച്ച് കൊണ്ടുള്ള പ്ലക്കാർഡുകൾ കയ്യിലേന്തിറാലി ആയാണ് സന്നദ്ധ പ്രവർത്തകർ ബീച്ച് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.ഇന്ത്യാ ടൂറിസം കൊച്ചി ഓഫീസിന്റെ കീഴിൽ സ്വച്ചതാ ഹീ സേവാ പ്രവർത്തനങ്ങളുടെയും ട്രാവൽ ഫോർ ലൈഫ് പ്രൊമോഷന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ക്യാമ്പയിൻ ആണ് കണ്ണൂരിൽ നടന്നത്.
പങ്കെടുത്തവർക്ക് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
ഡി ടി പി സി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ അധ്യക്ഷനായി.അഴീക്കോട്‌ പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ് മുഖ്യാഥിതിയായി പങ്കെടുത്തവർക്ക് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു ഇന്ത്യാ ടൂറിസം കൊച്ചി അസിസ്റ്റൻ്റ് ഡയറക്ടർ എം നരേന്ദ്രൻ സ്വാഗതവും ഡി ടി പി സി ബീച്ച് മാനേജർ പി ആർ ശരത്കുമാർ നന്ദിയും പറഞ്ഞു അഴീക്കോട് പഞ്ചായത്ത് അംഗം പി വി ഹൈമ,അൻഷാദ് കരുവഞ്ചാൽ തുടങ്ങിയവർ സംസാരിച്ചു.
ചാൽ ബീച്ചിനെ അന്താരാഷ്ട്ര തലത്തിൽ തന്നെ മാതൃക ആവുന്ന രീതിയിലുള്ള വിനോദ സഞ്ചാര കേന്ദ്രമാക്കാൻ ഉള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നതായി ഉദ്‌ഘാടന പ്രസംഗത്തിൽ കെ വി സുമേഷ് എം എൽ എ പറഞ്ഞു.മികഞ്ഞ പ്രകൃതി ഭംഗി ഉള്ള ബീച്ചാണ് ചാൽ ബീച്ചെന്നും ആയത് സഞ്ചാരികൾക്ക് പുതിയ അനുഭവം പകരുമെന്നും ഇന്ത്യാ ടൂറിസംഅസിസ്റ്റൻ്റ് ഡയറക്ടർ എം നരേന്ദ്രൻ പറഞ്ഞു

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version